പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ബാഗുമായി പാര്‍ലമെന്റിലെത്തി പ്രിയങ്ക ഗാന്ധി എം.പി. പ്രീണനമാണ് ലക്ഷ്യമെന്ന് ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു. താന്‍ എന്തുധരിക്കണമെന്ന് താന്‍ തന്നെ തീരുമാനിക്കുമെന്ന് പ്രിയങ്ക മറുപടി നല്‍കി. ശൂന്യവേളയില്‍ പ്രിയങ്ക ഗാന്ധിയുടെ മൈക്ക് പലവട്ടം ഓഫ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
പലസ്തീന്‍ ഐക്യദാര്‍ഡ്യമെഴുതിയ ബാഗുമായി പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്തിയതിനെയാണ് ബിെജപി വിമര്‍ശിച്ചത്. ശൂന്യവേളയില്‍ ബംഗ്ലദേശ് വിജയ് ദിവസത്തെക്കുറിച്ച് പറഞ്ഞ പ്രിയങ്കയുടെ മൈക്ക് മൂന്നുതവണ സ്പീക്കര്‍ ഓഫ് ചെയ്തതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
വയനാട്ടിലെ മനുഷ്യ–വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണണമെന്ന് ചോദ്യോത്തരവേളയില്‍ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പതിനേഴു ലക്ഷത്തില്‍പ്പരം അപേക്ഷകരില്‍ 8401 പേര്‍ക്ക് മാത്രമാണ് ഉയര്‍ന്ന പെന്‍ഷന്‍റെ ആനുകൂല്യം ലഭിക്കുന്നതെന്ന് എന്‍.കെ പ്രേമചന്ദര്ന്‍ ശൂന്യവേളയില്‍ പറഞ്ഞു. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച കെ.സി വേണുഗോപാല്‍ , വ്യക്തമായ തെളിവുകളുണ്ടായിട്ടും സെബി മേധാവി മാധബി ബുച്ചിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് അദാനിക്കുവേണ്ടിയാണെന്ന് ആരോപിച്ചു. Hold. അമിതജോലിഭാരം മൂലം ഇവൈ ജീവനക്കാരി മരിച്ച സംഭവം ഹൈബി ഈഡനും ചാലക്കുടി മണ്ഡലത്തോടുള്ള അടിസ്ഥാനസൗകര്യവികസനത്തിലെ അവഗണന ബെന്നി ബഹന്നാനും ലോക്സഭയില്‍ ഉന്നയിച്ചു. പ്രിയങ്ക ഗാന്ധിയുടെ സോട്ടില്‍ ബംഗ്ലദേശ് സര്‍ക്കാരുമായി സംസാരിക്കണം എന്ന് പറയുന്നഭാഗമാണ് വേണ്ടത്