ഡല്‍ഹി നിയമസഭയില്‍ ഒരു മലയാളി സാന്നിധ്യമുണ്ടാവുമോ? വോട്ടര്‍ മനസുവച്ചാല്‍ നടക്കും. തിരഞ്ഞെടുപ്പില്‍ വികാസ്പുരി മണ്ഡലത്തില്‍ സി.പി.ഐക്കുവേണ്ടി മല്‍സരിക്കുന്നത് ഒരു പത്തനംതിട്ട സ്വദേശിയാണ്. ഷിജോ. റാന്നിക്കാരൻ. എല്ലാ പാര്‍ട്ടികളും വോട്ടര്‍മാര്‍ക്ക് സൗജന്യങ്ങള്‍ വാദ്ഗാനംചെയ്യുമ്പോള്‍ ഷിജോയ്ക്ക് വ്യത്യസ്ത നിലപാടാണ്. വികസനത്തിലാണ് കാര്യമെന്ന് ഷിജോ പറയുന്നു.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് രാഷ്ട്രീയക്കളരിയില്‍ എത്തിയത്. ഇപ്പോള്‍ പ്രചാരണത്തിരക്കിലാണ്. പാര്‍ട്ടിക്കുമുണ്ട് ഷിജോയില്‍ പ്രതീക്ഷ. എ.എ.പിയുടെ സിറ്റിങ് എം.ല്‍.എ മഹീന്ദര്‍ യാദവ്, ബി.ജെ.പിയുടെ പങ്കജ് സിങ്, കോണ്‍ഗ്രസിന്‍റെ ജിതേന്ദര്‍ സോളങ്കി എന്നിവരുമായാണ് ഷിജോ ഏറ്റുമുട്ടുന്നത്.