ഡല്‍ഹി മുഖ്യമന്ത്രിയായി വനിതയെ കൊണ്ടുവരാന്‍ ബി.ജെ.പിയുടെ ആലോചന. രേഖ ഗുപ്ത, ശിഖ റായ് എന്നിവര്‍ പരിഗണനയില്‍. രേഖ ഗുപ്ത വന്‍ ഭൂരിപക്ഷത്തിലാണ് ഇത്തവണ ജയിച്ചത്. മന്ത്രി സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയത് ശിഖാ റോയിക്കും അനുകൂലഘടകമാണ്. അതോടൊപ്പം മറ്റു പേരുകളും പരിഗണനയിലുണ്ട്. ജാതിസമവാക്യങ്ങളാണ് കൂടുതല്‍ പരിഗണിക്കുകയെങ്കില്‍ വനിതാ പ്രാതിനിധ്യം മാറ്റിവയ്ക്കാനും ഇടയുണ്ട്. അപ്രതീക്ഷിത മുഖ്യമന്ത്രി വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
പ്രധാനമന്ത്രി ഈ മാസം 14ന് മാത്രമേ യു.എസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിവരൂ. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാവുക.