ഗ്രൂപ്പുകളി പാടില്ലെന്നും പ്രകടനം മോശമെങ്കിൽ മാറ്റുമെന്നും ഡിസിസി അധ്യക്ഷന്മാരോട് ഹൈക്കമാൻഡ്. നിക്ഷ്പക്ഷവും സുതാര്യവും മികച്ചതുമാണ് പ്രകടനമെങ്കില്‍ ഒപ്പമുണ്ടാകും. പാര്‍ട്ടിയുടെ നട്ടെല്ലായി ഡിസിസികൾ മാറണം. ഡിസിസികൾക്ക് പ്രത്യേകം പ്രവർത്തന മാർഗരേഖയിറക്കുമെന്നും ഹൈക്കമാന്‍ഡ്. ഇതിലൂടെ ഡിസിസികൾക്ക് കൂടുതൽ അധികാരം നൽകി പാർട്ടി അടിത്തറ ശക്തമാക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്.
ഗ്രൂപ്പ് കളിക്ക് നിൽക്കാതെ നിക്ഷ്പക്ഷവും സുതാര്യവും മികച്ചതുമായ പ്രകടനം കാഴ്ച വയ്ക്കണം. അങ്ങനെയെങ്കിൽ സർവ പിന്തുണയും നൽകും. അല്ലാത്ത പക്ഷം ഉടൻ തന്നെ പദവിയിൽ നിന്ന് നീക്കും. ജില്ലയിലെ തീരുമാനങ്ങൾ ഡിസിസിയുടേതാകണം. സ്ഥാനാർഥി നിർണയത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചേരുമ്പോൾ ഡിസിസി അധ്യക്ഷനെയും ഉൾപെടുത്തും. വ്യാജ വോട്ടർപട്ടിക ആരോപണം പാർട്ടി ശക്തമാക്കവെ ഇക്കാര്യത്തിൽ ശ്രദ്ധയൂന്നാനും നിര്‍ദേശിച്ചു.
തിരഞ്ഞെടുപ്പ് സമയത്തക്ക് മാറ്റിവക്കാതെ വോട്ടർപട്ടികയുടെ എല്ലാ ഘട്ടത്തിലും ഇടപെടൽ വേണം. പാർട്ടിയുടെ സ്വത്തുവകകൾ സംരക്ഷിക്കുന്നതിന് വകുപ്പ് രൂപീകരിക്കണം. സമൂഹമാധ്യമ വകുപ്പും വേണം. ദേശീയ- സംസ്ഥാന തലങ്ങളിലായി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്ന ഡിസിസി അധ്യക്ഷന്മാരുടെ യോഗങ്ങൾ ഇടക്കിടെ നടത്താനും തീരുമാനിച്ചിട്ടുണ്ട്.