ഡിസിസി ശാക്തീകരണ തീരുമാനത്തിന് പിന്നാലെ അധ്യക്ഷൻമാർക്ക് മുന്നിലുള്ളത് വലിയ കടമ്പ. ഡിസിസികൾക്ക് കീഴിലെ എല്ലാ കമ്മിറ്റികളും ഒരു വർഷത്തിനകം പുനസംഘടിപ്പിക്കണം. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളുടെയും സ്ഥിതി വിലയിരുത്താൻ ഹൈക്കമാഡ് നേരിട്ടെത്തും.
കോൺഗ്രസ് പുനസംഘടന വർഷത്തിലെ. ആദ്യപടിയാണ് ഡിസിസി ശാക്തികരണം. നിഷ്പക്ഷമായി നിന്ന് ശക്തമായ തീരുമാനം എടുക്കുന്ന ഡിസിസി പ്രസിഡണ്ടുമാരെയാണ് വേണ്ടത് എന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കിയിരുന്നു. അധ്യക്ഷൻ മാർക്ക് നൽകുന്ന പ്രവർത്തനമാർഗരേഖയും കടുപ്പമേറിയതാണ്. പുതിയ ഡിസിസി അധ്യക്ഷന്മാരെ ഉടൻ തീരുമാനിക്കും .. അഞ്ചംഗ സമിതിയാണ് അധ്യക്ഷനെ കണ്ടെത്തുക. അവരുടെ നേതൃത്വത്തിൽ ഡിസിസിക്ക് കീഴിലെ മുഴുവൻ കമ്മിറ്റികളും ഒരു വർഷത്തിനുള്ളിൽ പുനഃസംഘടിപ്പിച്ചിരിക്കണം. മണ്ഡലം, ബ്ലോക്ക്, ജില്ലാ ഭാരവാഹികളെ കണ്ടെത്തുമ്പോൾ മികവ് മാത്രമാകണം മാനദണ്ഡം. അല്ലെങ്കിൽ വീഴ്ചയായി കണക്കാക്കും. തീരുമാനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വിജയം ഉറപ്പാക്കും എന്ന് ബി വി ശ്രീനിവാസ്
ഇനി മുതൽ DCC അധ്യക്ഷൻമാരുടെ അഭിപ്രായം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റികളും കേൾക്കും. ലോക്സഭ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നു വർഷത്തേക്ക് മത്സരിക്കേണ്ട എന്ന നിർദേശം അധ്യക്ഷൻമാർക്ക് തിരിച്ചടിയാണ്.