museum

രാജഭരണം ജനാധിപത്യത്തിന് വഴി മാറിയെന്ന് നമ്മൾ എപ്പോഴും പറയാറുണ്ട്. സമാനമായി ഒരു രാജകൊട്ടാരം മുൻ ഉപ പ്രധാനമന്ത്രി സർദാർ വല്ലഭായി പട്ടേലിന്‍റെ മ്യൂസിയം ആയി മാറിയ കഥയുണ്ട് അങ്ങ് അഹമ്മദാബാദിൽ.

1622 ൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ പണിത കൊട്ടാരം പണിയിച്ചത് മോത്തി സാഹി മഹൽ. ബ്രിട്ടീഷ് ഭരണത്തിൽ ഉന്നത ഓഫീസർമാരുടെ വസതിയായി. സ്വാതന്ത്ര്യം ലഭിച്ചതോടെ  ഗവർണറുടെ വസതിയായി. 1978-ൽ, ഗുജറാത്ത് സർക്കാർ ഈ കൊട്ടാരം ഏറ്റെടുത്തു. പിന്നീട് സർദാർ പട്ടേലിന്‍റെ വസ്തുക്കൾ, പ്രധാനപ്പെട്ട കത്തുകൾ, ചരിത്ര ഫോട്ടോകൾ, എന്നിവ പ്രദർശിപ്പിച്ചു വരുന്നു. 

സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തരകാലത്ത് രാജ്യ ഐക്യത്തിനായും പട്ടേൽ നടത്തിയ പോരാട്ടങ്ങളും സംഭാവനകളും എക്കാലത്തും രാജ്യത്തെ ഓർമിപ്പിച്ച് അഹമ്മദാബാദിൽ ഈ മ്യൂസിയം അങ്ങനെ നിലകൊള്ളുകയാണ്.

ENGLISH SUMMARY:

We often say that monarchy gave way to democracy. Similarly, there's a story in Ahmedabad where a royal palace was transformed into a museum dedicated to former Deputy Prime Minister Sardar Vallabhbhai Patel.