ഗാന്ധി സിനിമ ഇറങ്ങിയ ശേഷമാണ് മഹാത്മഗാന്ധിയെ കുറിച്ച് ലോകം അറിഞ്ഞതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ധ്യാനമിരുന്നാലോ ഗംഗയില്‍ മുങ്ങി നിവര്‍ന്നാലോ വിവരമുണ്ടാകുകയില്ലെന്നും തോറ്റ് കഴിയുമ്പോള്‍ മോദി, ഗാന്ധിജിയുടെ ആത്മകഥ വായിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഗാന്ധിജിയുടെ ആത്മകഥ സ്കൂളില്‍ പഠിക്കുമ്പോള്‍ താനൊക്കെ വായിച്ചിട്ടുണ്ടെന്നും മോദി അത് പഠിച്ചിരുന്നെങ്കില്‍ ഇങ്ങനെ പറയില്ലായിരുന്നുവെന്നും ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഡിയോ കാണാം.