നാഗ്പൂരിലെ സംഘർഷം കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണത്തിലുള്ളവരുടെ പ്രത്യയശാസ്ത്രത്തിന്‍റെ യഥാർത്ഥ മുഖം തുറന്നുകാട്ടുന്നു എന്ന് കോൺഗ്രസ്. ചരിത്രം ആയുധമാക്കുകയും ഭിന്നിപ്പും അശാന്തിയും സൃഷ്ടിക്കുകയും ചെയ്യുകയാണ്. കലാപ വാർത്ത അങ്ങേയറ്റം അസ്വസ്ഥമാക്കുന്നത് എന്നും പാർട്ടി വക്താവ് പവൻ ഖേര പ്രതികരിച്ചു. പാർലമെൻറിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ എന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകും.