കേരളത്തിലെ ലഹരിക്കേസുകളിലെ രാഷ്ട്രീയ പങ്കാളിത്തത്തില്‍ ഭരണ–പ്രതിപക്ഷ പോര്‍മുഖം. ക്യാംപസുകളിലെ ലഹരി വ്യാപനത്തിന് പിന്നില്‍ എസ്.എഫ്.ഐയെന്ന് രമേശ് ചെന്നിത്തല. ലഹരിയെയല്ല, എസ്.എഫ്.ഐയെ ഒതുക്കാനാണ് ചിലര്‍ക്ക് വ്യഗ്രതയെന്ന് മന്ത്രി റിയാസിന്‍റെ തിരിച്ചടി. എസ്.എഫ്.ഐ നേതാവ് പിടിയിലായാല്‍ മിണ്ടാതിരിക്കണോയെന്നും മന്ത്രിമാര്‍ ഇപ്പോഴാണോ ലഹരിവ്യാപനം തിരിച്ചറിഞ്ഞെതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
കളമശ്ശേരി പോളി ടെക്നിക്കിലെ കഞ്ചാവുവേട്ടയോടെയാണ് ലഹരിക്കേസുകളില്‍ രാഷ്ട്രീയം പുകഞ്ഞത്. ലഹരിയല്ല, എസ്എഫ്ഐയും പിണറായി സര്‍ക്കാരുമാണ് പ്രശ്നം എന്നതാണ് ചിലരുടെ നിലപാടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലഹരിയില്‍ രാഷ്ട‌്രീയം കലര്‍ത്തുന്നുവെന്ന ആരോപണത്തിന് വി.ഡി.സതീശന്റെ രൂക്ഷമറുപടി. പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നുവെന്ന നിയമസഭയിലെ ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു.