വഖഫ് നിയമഭേദഗതി ബില്ലിനെക്കുറിച്ചും ജബൽപുരിൽ മലയാളി വൈദികർക്കു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും സംസാരിച്ച് സുരേഷ് ഗോപി എം.പി. ‘എന്‍റെ നാവ് നിങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തോളൂ. മനസ്സിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്. ജബൽപുരിൽ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തിൽ പാലാ ബിഷപ്പിനെ കുത്തികൊലപ്പെടുത്താൻ തീരുമാനിച്ചില്ലേ, കേസെടുത്ത് അകത്ത് ഇടാൻ നോക്കിയില്ലേ. പാലയൂര്‍ പള്ളി പൊളിക്കാന്‍ ആരാ വന്നത്?. 

അവർ ജാതീയമായി ജനങ്ങളെ തിരിക്കാൻ നോക്കുകയാണ്. ക്രിസ്തീയ സമൂഹം മുഴുവൻ അണിനിരന്നുവെന്ന അങ്കലാപ്പിലാണ് അവർ. ആങ്ങളയും പെങ്ങളും എന്തുകൊണ്ടാണ് മുനമ്പത്ത് വരാതിരുന്നത്. കേരളത്തിലെ ചോരക്കണക്ക് ഇന്നലെ ഞാൻ രാജ്യസഭയിൽ പറഞ്ഞു. ജബൽപുർ വിഷയത്തിൽ നിയമപരമായി നടപടിയെടുക്കും’ എന്നടക്കം അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടും സുരേഷ് ഗോപി തട്ടിക്കയറി. നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർഫുൾ. സൗകര്യമില്ല പറയാൻ എന്നടക്കം ക്ഷുഭിതനായി അദ്ദേഹം സംസാരിച്ചു.

ENGLISH SUMMARY:

Suresh Gopi, MP, spoke about the Waqf Law Amendment Bill and the attack on Malayali priests in Jabalpur. He said, "You can perform a post-mortem on my tongue, but not on my mind. The attack in Jabalpur is an incident that can happen both ways. Didn’t they decide to kill the Bishop of Pala? Didn’t they try to take legal action to lock him up? Who came to demolish the Palayoor Church? They are trying to divide people based on caste. They think the entire Christian community is united. Why weren’t men and women coming to the altar? Yesterday, I spoke in the Rajya Sabha about the bloodshed in Kerala. We will take legal action on the Jabalpur incident."