smashed-egg

TAGS

പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കൾക്കു നേരെ മുട്ടയെറിഞ്ഞ് പ്ലസ്ടു വിദ്യാർഥിനികൾ. മുട്ട ചെന്നു വീണതു ഇതൊന്നുമറിയാത്ത വഴിയാത്രക്കാരന്റെ തലയിലും. ഇന്നലെ വൈകിട്ട് അഞ്ചാലുംമൂട് ജംക‌്ഷനിലായിരുന്നു കാഴ്ചക്കാരെ അമ്പരിപ്പിച്ച ആഘോഷം. 

 

സ്കൂളിൽ നിന്നെത്തിയ 2 പ്ലസ്ടു വിദ്യാർഥിനികൾ ജം‌ക്‌ഷനിലെ കടയിൽ നിന്നു വാങ്ങിയ മുട്ടയുമായി ജംക‌്ഷനിലെ വില്ലേജ് ഓഫിസിന്റെ മതിൽ കെട്ടിടത്തിനുള്ളിൽ കാത്തു നിന്നു. ഇവരുടെ സുഹൃത്തുക്കളായ 2 പ്ലസ്ടു വിദ്യാർഥികൾ അവിടേക്കെത്തിയതോടെ പെൺകുട്ടികൾ ഇവർക്കു നേരെ മുട്ടയെറിഞ്ഞു. ഇതിൽ ഒന്നു വന്നു വീണതാകട്ടെ ബസ് കയറാൻ കാത്തു നിന്ന വഴിയാത്രക്കാരന്റെ തലയിലും.

 

എന്താണ് സംഭവിച്ചതെന്നറിയാതെ മിഴിച്ചു നിന്ന വഴിയാത്രക്കാരന്റെ മുന്നിലൂടെ വിദ്യാർഥികൾ നൈസായി ബസിൽ വലിഞ്ഞു കയറി പോവുകയും ചെയ്തു. പെൺകുട്ടികളിലൊരാളുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കൾ നൽകിയ സസ്പെൻസിനു തിരിച്ചടി നൽകാനാണ് മുട്ടയേറ് തിരഞ്ഞെടുത്തതത്രേ.