odisha-marriage

TAGS

ഭർത്താവിനെ തേടി കാമുകിയെത്തി. കാമുകിയുടെയും ഭർത്താവിന്റെയും വിവാഹം നടത്തിക്കൊടുത്ത് ഭാര്യ. ഇതോടൊപ്പം എല്ലാവർക്കും ഒരുമിച്ച് ജീവിക്കുന്നതിൽ വിരോധമില്ലെന്നും വെളിപ്പെടുത്തൽ. ഒഡീഷയിലെ ഭൂവനേശ്വറിലാണ് വിചിത്ര വിവാഹം നടന്നത്. ഭർത്താവും നാലുകുട്ടികളുടെ അച്ഛനുമായ രാമ കബസിയെ തേടിയാണ് കാമുകി ഐത മഡകമി എത്തുന്നത്. കാമുകന്റെ വീട്ടിലെത്തിയപ്പോഴാണ് താൻ ചതിക്കപ്പെട്ട വിവരം ഐത അറിയുന്നത്. കാമുകനെതിരെ വഞ്ചന കുറ്റത്തിന് പരാതി കൊടുക്കാൻ ഐത തീരുമാനിച്ചപ്പോഴാണ് രാമയേയും ഐമയേയും ഞെട്ടിച്ചുകൊണ്ട് ഭാര്യ ഗായത്രിയുടെ ഈ തീരുമാനം.

 

ഭർത്താവിനെ കേസിൽപ്പെടുത്താൻ താൽപര്യമില്ലെന്നും ഐതയുടെ ആഗ്രഹപ്രകാരം ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാമെന്നും ഗായത്രി പറഞ്ഞു. ഹിന്ദു ആചാരപ്രകാരം തന്നെയായിരുന്നു വിവാഹം. വിവാഹശേഷം രണ്ട് ഭാര്യമാർക്കൊപ്പമാണ് രാമ കബസിയുടെ താമസം. 

 

ആറുവർഷം മുൻപാണ് രാമയും ഗായത്രിയും വിവാഹിതരാകുന്നത്. ഇവരുടെ മൂത്തകുട്ടിക്ക് അഞ്ച് വയസുണ്ട്. ഗ്രാമ മുഖ്യരും പ്രദേശവാസികളും ബന്ധുക്കളും വിവാഹത്തിൽ പങ്കെടുത്തു.