lover-marriage

ഭാര്യ മുൻകയ്യെടുത്ത് ഭർത്താവിന് കാമുകിയെ വിവാഹം കഴിപ്പിച്ച് കൊടുത്തു. അപൂർവവരും കൗതുകകരവുമായ ഈ സംഭവം നടന്നത് ആന്ധ്രാപ്രദേശിലാണ്. തിരുപ്പതി ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാണാണ് ഇവിടെ കഥാനായകൻ. ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ. ഇരുവരും ടിക്ടോക് താരങ്ങളാണ്. 

പക്ഷേ കഴിഞ്ഞ ദിവസമാണ് ഇവരുടെ ജീവിതത്തിലൊരു ട്വിസ്റ്റ് സംഭവിച്ചത്. വിമലയെതേടി വിശാഖപട്ടണത്ത് നിന്ന് നിത്യശ്രീയെന്ന യുവതിയെത്തി. കല്യാണിന്റെ മുൻ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നുവെന്നും പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു. പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു.

ബന്ധുക്കളുടെ എല്ലാം എതിർപ്പിനെ അവഗണിച്ച് വിമല തന്നെ മുൻകയ്യെടുത്ത് വിവാഹത്തിനുള്ള ഏര്‍പ്പാടുകൾ ചെയ്തു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തിൽവച്ച് കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം കഴിഞ്ഞു. നടത്തിപ്പുകാരിയായി വിമലയും.