ഒരു സിനിമാ ചിത്രീകരണത്തിന് ചെലവേറിയ, അത്യാധുനിക ക്യാമറകളും ഉപകരണങ്ങളും ആവശ്യമാണോ? അല്ലെന്ന് തെളിയിക്കുകയാണ് ഒരു സംഘം ചെറുപ്പക്കാർ. വള്ളിച്ചെരിപ്പും മൊബൈൽ ഫോണും മാത്രം ഉപയോ​ഗിച്ചുള്ള ഈ ഷൂട്ടിം​ഗ് വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. 

 

TheFigen എന്ന ട്വിറ്റർ യൂസറാണ് രസകരമായ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് . സീൻ തുടങ്ങുന്നതും കട്ട് പറയാനും ക്ലാപ്പടിക്കുന്നത് രണ്ട് സ്ലിപ്പറുകൾ ഉപയോ​ഗിച്ചാണ്. നടന്റെ ഷോട്ടുകളെടുക്കുന്നത് ഒരു മൊബൈൽ ഫോണിലും. ഒരു തൂണിൽ നിന്ന് മറ്റൊരിടത്തേക്ക് നടൻ നടന്നുനീങ്ങുമ്പോൾ മൊബൈൽ പിടിച്ചിരിക്കുന്ന ആളെ മറ്റൊരു ചെറുപ്പക്കാരൻ നിലത്തൂടെ വലിച്ചുനീക്കുന്നതും വീഡിയോയിൽ കാണാം. 

 

ട്വിറ്ററിൽ മൂന്ന് ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. ശശി തരൂരും വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. 

വളരെ രസകരം, ഇനി സിനിമ കാണാനുള്ള കാത്തിരിപ്പെന്നാണ് കമന്റുകൾ. ചെലവേറിയ ഉപകരണങ്ങളിലല്ല, ജോലി എങ്ങനെ ചെയ്യുന്നുവെന്നും പൂർത്തിയാക്കുന്നുമെന്നതിലാണ് മഹത്വമെന്നും കമന്റുകളുണ്ട്. 

youngsters making low budget film goes viral