ചിലവ് ചുരുക്കലിന്റെ ഭാഗമായി പകുതിയിലേറെ ജീവനക്കാരെ പിരിച്ച് വിട്ട് ഒടുവിൽ ട്വിറ്ററിൽ പണിയെടുക്കാൻ ആളില്ല. ട്വിറ്റർ എ.പി.ഐ കൈകാര്യം ചെയ്യാൻ ആൾക്ഷാമമായതോടെ ഇന്നലെ രാത്രി ട്വിറ്റർ സേവനങ്ങൾ തടസപ്പെട്ടു. ഒരു എഞ്ചിനീയർ മാത്രമാണ് എ.പി.ഐ കൈകാര്യം ചെയ്യുന്നതിനായി ട്വിറ്റർ ഓഫിസിൽ ഉണ്ടായിരുന്നത്. ഇതേത്തുടർന്നാണ് പലർക്കും ട്വീറ്റ് ചെയ്യാനോ മറ്റുള്ളവരുടെ ട്വീറ്റ് കാണാനോ സാധിച്ചില്ല. 

 

'ചിലയിടങ്ങളിൽ സേവനം തടസപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടെന്നും ചില ആഭ്യന്തര തകരാറുകളെ തുടർന്നാണ് ഇത് സംഭവിച്ച'തെന്നും ട്വിറ്റർ ഔദ്യോഗികമായി അറിയിച്ചു. വൈകാതെ എല്ലായിടത്തും സേവനങ്ങൾ പുനസ്ഥാപിക്കുമെന്നും ട്വിറ്റർ വ്യക്തമാക്കി.  എന്നാൽ എഞ്ചിനീയറുടെ പിഴവ് കൊണ്ടാണ് സേവനം തടസപ്പെട്ടതെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. സൗജന്യ എ.പി.ഐ ലഭ്യത ഇന്നലെയോടെ അവസാനിച്ചതിനാലാണ് പലർക്കും സേവനം കിട്ടാതായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മസ്കിന്റെ പരിഷ്കാരമാണ് പ്രതിസന്ധിക്കെല്ലാം കാരണമെന്നും യാതൊരു ദീർഘവീക്ഷണമോ പ്രായോഗികതയോ മസ്കിനില്ലെന്നും പല ട്വിറ്റർ ഉപയോക്താക്കളും കുറ്റപ്പെടുത്തി. 

 

Twitter was down because there's only 1 engineer left to handle Twitter API