subi-brother

ചിരിയരങ്ങുകളിൽ പൂക്കാലം സൃഷ്ടിച്ച് കടന്നു പോയ സുഭി സുരേഷിന്റെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും സാധിച്ചിട്ടില്ല. താരത്തിനായി പ്രാര്‍ഥിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി പറയുകയാണ് സഹോദരന്‍ എബി. 

 

എല്ലാവരോടും നന്ദി പറയാനാണ് വിഡിയോ എന്നു പറഞ്ഞാണ് എബി സംസാരിച്ച് തുടങ്ങിയത്. ചേച്ചിയെ കുടുംബത്തിലെ അംഗത്തെ പോലെ കണ്ട് പ്രാർത്ഥിച്ചവർക്കും, ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കുമെല്ലാം സഹോദരൻ നന്ദി പറഞ്ഞു. ഒപ്പം സുരേഷ് ഗോപിക്കും ഹൈബി ഈഡനും എൽദോസ് കുന്നപ്പിള്ളിക്കുമെല്ലാം നന്ദി പറയുന്നുണ്ട്. എല്ലാത്തിനും ഒപ്പം നിന്ന ടിനിടോമിനെയും രമേഷ് പിഷാരടിയെയും ധർമജനെയും രാഹുലിനെയുമെല്ലാം സഹോദരൻ വിഡിയോയിൽ ഓർക്കുന്നു.

 

ചേച്ചിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു യൂട്യൂബ് ചാനലും ഫേസ്ബുക്കുമെല്ലാം. ചേച്ചി അവസാന നാളുകളിലും പറഞ്ഞത് അതിൽ നേരത്തെ എടുത്തുവച്ച വിഡിയോകൾ അപ്‍ലോഡ് ചെയ്യണമെന്നായിരുന്നു. ചേച്ചിയുടെ അവസാന ആഗ്രഹമാണിതെന്നും. തുടർന്നും വിഡിയോകളുമായി മുന്നോട്ട് പോകുമെന്നും സുബിയുടെ സഹോദരൻ പറഞ്ഞു. 

 

എബിയുടേത് മികച്ച തീരുമാനമാണെന്നും സുബി ഈ ചാനലിലൂടെ ഇനിയും ജീവിക്കുമെന്നുമാണ് ആരാധകർ പറയുന്നത്.