kurathi

TAGS

കവി കടമ്മനിട്ട രാമകൃഷ്ണന്റെ കുറത്തി കവിതയ്ക്ക് ചിത്രാവിഷ്കാരവുമായി വാസ്തുവിദ്യാ ഗുരുകുലത്തിലെ അധ്യാപകന്‍ സുരേഷ് മുതുകുളം. ചുവര്‍ചിത്ര രീതിയിലാണ് ചിത്രം. കവിയുടെ പതിനഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

 

കുറത്തിയിലെ സര്‍വമാന വരികളുടേയും സാരാംശം ഉള്‍ക്കൊണ്ടാണ് ചിത്രം. കരിയിലാഞ്ചിക്കാടും ചുരല്‍മെടഞ്ഞവടിവും, കാട്ടുപോത്ത് കരടി കടുവ തുടങ്ങി സര്‍വബിംബങ്ങളും ചേര്‍ത്താണ് ചിത്ര രചനയ മാറിടങ്ങളിലൊന്ന് തേന്‍കൂടും മറ്റൊന്ന് മൂടുപൊട്ടിയ മണ്‍കുടവും . മണ്‍കുടത്തില്‍ നിന്ന് ഒഴുകിയിറങ്ങുന്ന മനുഷ്യരും. കാതില്‍ വെള്ളം തിരിക്കുന്ന ചക്രം.

 

ചിത്രമെഴുതുംമുമ്പ് കവിയുടെ ഭാര്യയോട് സംസാരിച്ചിരുന്നു. കുറത്തിയെന്ന കവിത കവിയുടെ ശബ്ദത്തില്‍ കേട്ടുകൊണ്ടായിരുന്നു ചിത്രരചന. ശാന്തയെന്ന കവിതയാണ് അടുത്ത ചിത്രമാക്കാനുള്ള പദ്ധതി.

 

Teacher with illustrations for Kurathi poetry