രണ്ടര വയസിൽ ജീവിതത്തിൽ വലിയൊരു പ്രതിസന്ധി നേരിടേണ്ടി വന്ന രത്നം എന്ന പെൺകുട്ടി. എന്നാൽ ആ പ്രതിസന്ധിയെ തന്‍റെ സ്വപ്നങ്ങളിലൂടെ കീഴടക്കി ടീച്ചറായി മാറിയ രത്നം ടീച്ചറെ പരിചയപ്പെടാം.
വർഷങ്ങൾക്ക് മുൻപ് തൻ്റെ രണ്ടര വയസിൽ പോളിയോയുടെ രൂപത്തിൽ രത്ന ടീച്ചറിന്റെ ഇടത്തെ കാൽ തളർന്ന് പോയിരുന്നു. ഇനിയുള്ള കാലം ഇരുളിലായിരിക്കുമെന്ന് എല്ലാവരും പറഞ്ഞെങ്കിലും അങ്ങു ദൂരെയെങ്കിലും തന്നെത്തേടി പ്രകാശരശ്മികളെത്തുമെന്ന വിശ്വാസം രത്നം മനസിൽ സൂക്ഷിച്ചു. ഇടതുകാലിനു സ്വാധീനം നഷ്ടപ്പെട്ട രത്നം നിയമപോരാട്ടങ്ങളടക്കം നടത്തി നാല്പത്തിയഞ്ചാം വയസിൽ അധ്യാപികയെന്ന സ്വപ്നം യാഥാർഥ്യമാക്കി. ഓർമയിൽനിന്ന് ആ അനുഭവങ്ങൾ ടീച്ചർ ചികഞ്ഞെടുക്കുകയാണ്.
പതിനൊന്ന് വർഷം മാത്രം അധ്യാപിക ജോലി ചെയ്ത ടീച്ചർ ഇപ്പോൾ ജീവിക്കുന്നത് പെൻഷൻ തുക കൊണ്ട് മാത്രമാണ്. തന്നെക്കൊണ്ടു കഴിയുന്ന ജോലികളെല്ലാം ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോവകയാണ് രത്നം ടീച്ചർ. തൻറെ ഇല്ലായ്മയിലും സ്താനാർബുദ രോഗികൾക്ക് ആശ്വാസമായി നോക്കേഴ്സ് തുന്നിയെടുക്കാനും ടീച്ചർ സമയം കണ്ടെത്തുന്നു.