പ്രളയം അതിന്റെ എല്ലാ തീവ്രതയോടും കൂടെ അനുഭവിച്ചവരാണ് മലയാളികള്‍. കൈമെയ് മറന്ന് ഒറ്റക്കെട്ടായി ആ ദുരന്തകാലത്തെ അതിജീവിച്ച ജനങ്ങള്‍ക്കിടയിലേക്ക് ജൂഡ് ആന്തണിയുടെ '2018' എത്തുമ്പോള്‍ അങ്ങേയറ്റം വികാരനിര്‍ഭരമായ പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടാകുന്നത്. ഏതെങ്കിലുമൊക്കെ തരത്തിലൂടെ പേമാരിയുടെ കെടുതികള്‍ ബാധിക്കാത്ത ആരുമുണ്ടായിരുന്നില്ലെന്നത് കൊണ്ടാവാം കണ്ണും മനസും നിറഞ്ഞാണ് ചിത്രം കണ്ടിറങ്ങുന്നതെന്ന് പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സിനിമ കഴിഞ്ഞ ശേഷവും വികാരനിര്‍ഭരനായി സീറ്റില്‍ തന്നെയിരിക്കുന്ന യുവാവിന്റെ വിഡിയോ ആസിഫ് അലി ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ആ നിലവിളി ചെവിയില്‍ നിന്ന് പോകുന്നില്ലെന്ന് വിഡിയോയിലുള്ള യുവാവ് പറയുന്നതും കേള്‍ക്കാം. ഇതൊരു വികാരമാണ്. എല്ലാവരും നായകന്‍മാരാണ് എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കിട്ടത്. 

 

Asif ali share video on 2018 film