കാണുന്നതെന്തിലും തമാശ കണ്ടെത്താനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും യുസ്വേന്ദ്ര ചഹലിനുള്ള കഴിവ് അപാരമാണെന്ന് സമ്മതിക്കാത്തവരാരും ഉണ്ടാകില്ല. രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പമുള്ള യാത്രയിലെ ചഹലിന്റെ സ്യൂട്ട്കെയ്സ് ട്രിപ്പാണ് ഇപ്പോള്‍ ചിരി പടര്‍ത്തുന്നത്.
എയര്‍പോര്‍ട്ടിനുള്ളിലൂടെയുള്ള യാത്രയില്‍ ജോ റൂട്ടിന്റെ സ്യൂട്ട് കെയ്സില്‍ കയറി ചഹല്‍ ഇരിപ്പുറപ്പിച്ചു. റൂട്ടാവട്ടെ അതീവ സന്തോഷത്തോടെ ചഹലുമായി സഞ്ചാരവും തുടര്‍ന്നു. വേഗത്തില്‍ കുത്തനെയിറങ്ങിയതോടെ ചഹലിന്റെ സ്യൂട്ട്കെയ്സ് ടാക്സി മറ്റ് താരങ്ങളുമായി കൂട്ടിയിടിച്ചു. 'സ്യൂട്ട്കെയ്സ് വാലി ടാക്സി'യെന്ന കുറിപ്പോടെ രാജസ്ഥാന്‍ റോയല്‍സാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
Yuzvendra Chahal crashes into teammates after 'Suitcase taxi' ride