Aiswarya-Rai-Viral-Pic

വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പല ചിത്രങ്ങളും പതിറ്റാണ്ടികള്‍ക്കിപ്പുറം വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.1994 ലെ ലോക സുന്ദരി മത്സരത്തിനു ശേഷം  കിരീടവും ചൂടി നിലത്തിരുന്ന് അമ്മയ്ക്കൊപ്പം  ഭക്ഷണം  കഴിക്കുന്ന ഐശ്വര്യയുടെ ചിത്രമാണ് ഇപ്പാള്‍ സാമൂഹിക മാധ്യമങ്ങളിലെ ട്രെന്‍ഡിംങ് ചിത്രം.ചുവപ്പ് സാരിയില്‍ ലോകസുന്ദരിപ്പട്ടത്തിന്‍റെ സാഷെയുമണിഞ്ഞാണ് ഐശ്വര്യ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത്.

ഹിസ്റ്റോറിക് വിഡ്സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.ആഗോള തലത്തില്‍ വിജയം നേടിയിട്ടും എന്തൊരു എളിമ. നമ്മുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും പാലിക്കുന്നു തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രത്തിനു താഴെയെത്തുന്നത്.

Old Pic of 1994 'Miss World' Aishwarya Rai Bachchan Eating Lunch go Viral