shaddock

പസഫിക് സമുദ്രത്തില്‍ ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് സഞ്ചാരിയും നായയും കടലില്‍ കുടുങ്ങിയത് 60 ദിവസങ്ങള്‍. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഇവര്‍ സഞ്ചരിച്ച ബോട്ട് തകര്‍ന്നത്. അന്‍പത്തിയൊന്നുകാരനായ ടിം ഷാഡോക്കും അദ്ദേഹത്തിന്റെ നായ ബെല്ലയുമാണ് കടലില്‍ കുടുങ്ങിയത്. മഴവെള്ളം കുടിച്ചും പച്ചമീന്‍ ഭക്ഷിച്ചുമാണ് ഇരുവരും ജീവന്‍ നിലനിര്‍ത്തിയത്.

 

കടലില്‍ മീന്‍പിടിക്കാനെത്തിയ മെക്സിക്കന്‍ മത്സ്യബന്ധന ബോട്ടിന്റെ നിരീക്ഷണത്തിനെത്തിയ ഹെലികോപ്റ്ററിലുള്ളവരാണ് ഇവരെ കണ്ടെത്തിയതും രക്ഷിച്ചതും. ഇത്രയും ദിവസങ്ങള്‍ കടലില്‍ അകപ്പെട്ടതിന്റെ ക്ഷീണം ഷാഡോക്കിനുണ്ടെന്ന് പ്രാഥമിക ചികിത്സ നല്‍കിയ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന ഡോക്ടര്‍ വെളിപ്പെടുത്തി.

 

വളരെ മോശം അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ഷാഡോക്ക് പ്രതികരിച്ചു. ഇത്രയുംനാള്‍ കൂടെ ആരുമില്ലാതെ കടലില്‍ ഒറ്റപ്പെട്ടുപോയതിന്റെ പ്രശ്നങ്ങളുണ്ട്. തനിക്ക് ആവശ്യമായ വിശ്രമവും ഭക്ഷണവും വേണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ആരോഗ്യവാനാണെന്നും ഷാഡോക്ക് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി ഷാഡോക്കിനെ മെക്സികോയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

Australian man and his dog lost at sea for 60 days; Survived on rainwater and raw fish