കടല്‍ത്തീരത്തു കൂടി കൈപിടിച്ച് ഓടിക്കളിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്കിന്റെയും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ അങ്ങനെ അവസാനിച്ചു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. യഥാര്‍ഥത്തില്‍ എ.ഐ വഴി സൃഷ്ടിച്ചെടുത്ത ചിത്രങ്ങളാണിത്.
ട്വിറ്റര്‍– ത്രെഡ്സ് പോരിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ കുറച്ചുസമയം കൊണ്ടു തന്നെ വൈറലാകുകയായിരുന്നു. കണ്ടാല്‍ ഒറിജിനല്‍ എന്ന് പറയുംവിധമുള്ള എ.ഐ ചിത്രങ്ങളും വിഡിയോകളുമാണ് കുറച്ചുനാളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്നത്. അക്കൂട്ടത്തിലേക്കാണ് മസ്കിന്റെയും സക്കര്‍ബര്‍ഗിന്റെയും ചിത്രങ്ങളും എത്തിയിരിക്കുന്നത്. ‘അങ്ങനെ എല്ലാം സന്തോഷത്തില്‍ കലാശിച്ചല്ലോ’ എന്നാണ് പലരും ചിത്രങ്ങള്‍ക്കടിയില്‍ കമന്റ് ചെയ്യുന്നത്. ചിത്രത്തിന് സാക്ഷാല്‍ ഇലോണ്‍ മസ്കും കമന്റ് ചെയ്തിട്ടുണ്ട്.
Elon Musk and Mark Zuckerberg plays in a beach; Pictures goes viral