നിയമസഭാ സമ്മേളനം ബഹിഷ്ക്കരിച്ച് മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിച്ച ബി.ജെ.പി നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗാന്ധിക്കു പകരം ഗോഡ്സെ പ്രതിമയ്ക്കു മുന്നിൽ പോയാണ് പ്രതിഷേധിക്കേണ്ടതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഗാന്ധിയെ കൊന്നവരുടെ ബന്ധുക്കളാണല്ലോ ഇവരെല്ലാമെന്നും സിദ്ധരാമയ്യ വിമർശിച്ചു. 'നാഥുറാം ഗോഡ്സെയുടെ പ്രതിമയ്ക്കു മുന്നിൽപോയാണ് ഇവർ പ്രതിഷേധം നടത്തേണ്ടത്. ഇവരെല്ലാം ഗാന്ധിയുടെ കൊലയാളികളുടെ ബന്ധുക്കളാണല്ലോ. അത്തരക്കാർ ഗാന്ധി പ്രതിമയ്ക്കു മുന്നിലിരുന്നു പ്രതിഷേധിക്കുന്നത് നിർഭാഗ്യകരമാണ്. സമൂഹത്തെ ഭിന്നിപ്പിച്ചിട്ട് ഇപ്പോൾ നാടകം പോലെ നീതി ചോദിച്ചുവരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.