ledlightlehenga

എൽഇഡി ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച ലെഹങ്ക ധരിച്ച പെണ്‍കുട്ടിയുടെ വിഡിയോ സോഷ്യല്‍മിഡിയയില്‍ വൈറലാകുന്നു. പാകിസ്ഥാനിലാണ് സംഭവം. റിഹാബ് ഡാനിയൽ എന്ന യുവതിയാണ് തന്‍റെ വിവാഹദിനാഘോഷത്തിന്‍റെ വിഡിയോ സോഷ്യല്‍മിഡിയയില്‍ പങ്കുവച്ചത്. 

 

വിവാഹദിനത്തില്‍ താന്‍ ലൈറ്റുകളാല്‍ തിളങ്ങണമെന്ന് ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നെന്നും, ആഗ്രഹം സഫലീകരിക്കാനാണ് ഇത്തരത്തിലൊരു മാര്‍ഗം തിരഞ്ഞെടുത്തത്തെന്നും യുവതി സോഷ്യല്‍മിഡിയയില്‍ പങ്കുവച്ചു.  

 

എൽഇഡി ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച ലെഹങ്ക ധരിച്ച് യുവതി വരുന്നതിന്‍റെ വിഡിയോ സോഷ്യല്‍മിഡിയയില്‍ വൈറലാണ്. ഭര്‍ത്താവ് തന്നെയാണ് വസ്ത്രം ഡിസൈന്‍ ചെയ്തതെന്നും യുവതി വ്യക്തമാക്കി.

 

Bride dressed in LED light Lehenga