ജെയ്ക് സി തോമസിനും ഭാര്യ ഗീതുവിനും ആണ്‍കുഞ്ഞ് പിറന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയത്. പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ ഗർഭിണിയായ ഗീതുവിനെ അപമാനിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ നിറഞ്ഞത് ചർച്ചയായിരുന്നു. അധിക്ഷേപ പോസ്റ്റിനെതിരെ ഗീതു പൊലീസിൽ പരാതി നൽകിയിരുന്നു. 2019ല്‍ വിവാഹിതരായ ജയിക്കിന്റെയും ഗീതുവിന്റെയും ആദ്യത്തെ കുട്ടിയാണ്
Baby boy for Jaick C Thomas and Geethu