TAGS

ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ച വിഷയങ്ങളില്‍ ഒന്ന് ഒരു സ്കൂളാണ്. ഇത് നിങ്ങളെ അല്‍ഭുതപ്പെടുത്തിയില്ലങ്കില്‍ മറ്റൊന്നും അല്‍ഭുതപ്പെടുത്തില്ല എന്ന പേരില്‍ വന്ന ഒരു വിഡിയോ നാഗാലന്‍റ് മന്ത്രി ഇമ്ന അലോങ് പങ്കുവെച്ചതോടെ വൈറലായി. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ പണം ഫീസായി നല്‍കേണ്ട. ഓരോ ആഴ്ച്ചയും കുട്ടികള്‍ 25 പ്ലാസ്റ്റിക് കുപ്പികള്‍ വീതം കൊണ്ടുവരണം. പ്രകൃതിയെ മാലിന്യമുക്തമാക്കുക എന്ന പാഠം അനായാസേന വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക കൂടിയാണ് ഇവിടെ.

 

പര്‍മിത ശര്‍മ, മസിന്‍ മുക്തര്‍ എന്നിവര്‍ ചേര്‍ന്ന് 2016ലാണ് സ്കൂള്‍ ആരംഭിക്കുന്നത്. നിരക്ഷരതയും മാലിന്യവും എന്ന രണ്ട് പ്രശ്നങ്ങള്‍ക്കെതിരെ ഒരു പ്രതിവിധിയെന്നോണമെന്നണ് സ്കൂളിന്‍റെ തുടക്കം. പരമ്പരാഗതമായ വിഷയങ്ങള്‍ക്കൊപ്പം ഭാഷകള്‍, ഗാര്‍ഡനിങ്,പ്ലാസ്റ്റിക് റീസൈക്ലിങ്, മരപ്പണി തുടങ്ങിയവയും പഠനവിഷയങ്ങളാണ്. അധ്യാപകരുടെ സഹായമില്ലാതെ മുതിര്‍ന്ന കുട്ടികള്‍ ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന രീതിയും അവിടെ നിലവിലുണ്ട്. ഇത്തരം വിദ്യാഭ്യാസ രീതികളോട് ആളുകള്‍ക്ക് താല്‍പര്യമ കൂടി വരികയാണന്നും അതിനുവേണ്ടി സഹായങ്ങളും ലഭിക്കുന്നുണ്ടന്നും  സ്കൂള്‍ അധികൃതര്‍ പറയുന്നു.