lokesh-injury

ലിയോ കേരളാ പ്രൊമോഷന്റെ ഭാഗമായി പാലക്കാട് അരോമ തിയേറ്ററിൽ ഉണ്ടായ തിരക്കിനിടയിൽ സംവിധായകൻ ലോകേഷ് കനകരാജിന് നിസ്സാര പരുക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗോകുലം മൂവീസ് പൂർണ്ണ സജീകരണങ്ങളോടെ നടത്തിയ വിജയഘോഷ പരിപാടികളിൽ ഗോകുലം എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയും പങ്കെടുത്തിരുന്നു. 

 

ലോകേഷിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയൂം  പ്രാഥമിക ചികിത്സ നേടിയ ശേഷം തിരിച്ചു അദ്ദേഹം കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങി എന്നും കൃഷ്ണമൂർത്തി അറിയിച്ചു. പരിപാടിക്കിടയിൽ കൃഷ്ണമൂർത്തിക്കും നിസ്സാര പരിക്ക് പറ്റിയിരുന്നു. ലോകേഷ് പരിപാടിക്ക് ശേഷം തന്റെ ട്വിറ്ററിൽ ഇപ്രകാരമാണ് കുറിച്ചത് "നിങ്ങളുടെ സ്നേഹത്തിന് നന്ദി കേരളം,നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതിൽ അതിയായ സന്തോഷവും നന്ദിയും ഉണ്ട്. ആൾക്കൂട്ടത്തിനിടയിൽ ഒരു ചെറിയ പരിക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താൻ കഴിഞ്ഞില്ല. 

 

കേരളത്തിൽ നിങ്ങളെ എല്ലാവരെയും കാണാൻ ഞാൻ തീർച്ചയായും മടങ്ങിവരും. അതുവരെ അതേ സ്നേഹത്തോടെ ലിയോ  ആസ്വദിക്കുന്നത് തുടരുക എന്നും ലോകേഷ് ട്വിറ്ററിൽ കുറിച്ചു. 

 

Lokesh Kanagaraj injured in mobbing incident during 'Leo' promotion in Kerala