രണ്ടു ബസുകള്‍ ട്രോള്‍ പേജുകള്‍ ആകെ നിറയുന്ന കാഴ്ചയാണ്. ജനങ്ങളുടെ കയ്യടിയും പിന്തുണയും നേടി എംവിഡി പരിശോധനകളെ എല്ലാം അതിജീവിച്ച് മുന്നോട്ടുപോകുന്ന റോബില്‍ ബസ് ഒരു വശത്ത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാന്‍ പ്രത്യേകം നിര്‍മിച്ച നവകേരള ബസ് മറുവശത്ത്.ഈ രണ്ട് ബസുകളെയും പിന്തുണച്ചും പരിഹസിച്ചും ഒട്ടേറെ ട്രോളുകളാണ് എത്തുന്നത്.
റോബിന്‍ ബസിനെ വിടാതെ വേട്ടയാടുന്ന ഉദ്യോഗസ്ഥരെ നിരത്തില്‍ കൂക്കിവിളികളോടെയാണ് ജനങ്ങള്‍ വരവേല്‍ക്കുന്നത്. ഇതേ പരിഹാസം സമൂഹമാധ്യമങ്ങളിലും കാണാം.