മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടയിടിച്ചെങ്കിലും കേസെടുക്കേണ്ടതില്ലെന്നു പൊലീസും മോട്ടോര്‍ വാഹനവകുപ്പും. അമിത വേഗവും ട്രാഫിക് നിയമങ്ങളുടെ ലംഘനവും ഒറ്റ നോട്ടത്തില്‍ തന്നെ തെളിഞ്ഞ കേസിലാണ് ഇരു വകുപ്പുകളുടേയും കണ്ണടയ്ക്കല്‍ . ഇന്‍ഡിക്കേറ്ററിട്ട് വലത്തേക്ക് തിരിഞ്ഞ സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം വാമനപുരം ജംഗ്ഷനില്‍വെച്ചായിരുന്നു അപകടം.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ച വാമനപുരം ജംഗ്ഷനിലുള്ള റോഡിലെ ഇരട്ടമഞ്ഞവരായാണിത്. മീഡിയന്‍ വേണ്ടിടത്ത് സ്ഥാപിക്കാന്‍ സ്ഥലമില്ലാത്തിടത്താണ് ഇതു പോലെ രണ്ടു മഞ്ഞവര ഇടുന്നത്. മോട്ടോര്‍ വാഹനനിയമം 27(3) പറയുന്നത് ആംബുലന്‍സ് , അഗ്നിശമനാ സേനകളുടെ വാഹനം എന്നിവയ്ക്കാണ് ഈ വര തെറ്റിച്ച് പോകാന്‍ കഴിയുന്നത്.
സിസിടിവി ദൃശ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നത് മഞ്ഞവര കടന്നാണ്. അമിത വേഗത കാരണമാണ് സഡന്‍ ബ്രേക്കിട്ടിട്ടും കൂട്ടിയിടിച്ചത്.
അമിത വേഗതയ്ക്കും മോട്ടോര്‍വാഹനനിയമം ലംഘിച്ചതിനും കേസെടുക്കണമെങ്കിലും പൊലീസും മോട്ടോര്‍വാഹനവകുപ്പും സംസ്ഥാന മുഖ്യനു വേണ്ടി കണ്ണടയ്ക്കുന്നു. സ്ഥിരം അപകടമേഖലയില്‍ കാണിക്കേണ്ട ജാഗ്രത വാഹനവ്യൂഹത്തില്‍ നിന്നുണ്ടായില്ലെന്നു മാത്രമല്ല ഭാഗ്യം കൊണ്ടാണ് ഇന്‍ഡിക്കേറ്ററിട്ട് വലത്തേക്ക് തിരിഞ്ഞ സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടതെന്നും നാട്ടുകാര്‍