indrans

 

അഭിനയത്തില്‍ ദേശീയ – സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ഇന്ദ്രന്‍സ് പുതിയ പരീക്ഷണത്തിന്. സിനിമയിലല്ല, ജീവിത്തില്‍. നാലാംക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന ഇന്ദ്രന്‍സ് പത്താംക്ലാസ് തുല്യതാപരീക്ഷയെഴുതാന്‍ ഒരുങ്ങുകയാണ്. പഠനം തുടരാനാകാത്തത് വിങ്ങലായി മനസിലുണ്ടെന്നും അത് ശമിപ്പിക്കാനാണ് എസ്.എസ്.എല്‍.സി ജയിക്കാന്‍ തീരുമാനിച്ചതെന്നും ഇന്ദ്രന്‍സ് മനോരമ ന്യൂസിനോട് പറഞ്ഞു.

 

ഉന്നതവിദ്യ നേടുന്നതിനെക്കാള്‍ പ്രബുദ്ധമാണ് ഇന്ദ്രന്‍സിന്റെ വ്യക്തിത്വവും എല്ലാവര്‍ക്കുമറിയാവുന്ന ജീവിതവും. എങ്കിലും കുമാരപുരം യു.പി.സ്കൂളില്‍ പഠനം നാലാക്ലാസില്‍  അവസാനിച്ചതിന്റെ നീറ്റല്‍ ഇന്നും മനസ്സില്‍. സാഹചര്യങ്ങളാണ് പഠനത്തിന് വിലങ്ങുതടിയായതെങ്കിലും ആരെയും കുറ്റപ്പെടുത്താനില്ല. 

 

വിപുലമായ പുസ്തകശേഖരമുണ്ട്  ഹോമിലെ ഒലിവര്‍ ട്വിസ്റ്റിന്റെ ഹോംലൈബ്രറിയില്‍. മലയാളം പ്രശ്നമല്ല. തയ്യലിന്റെ കണിശത കൈവമുള്ളതുകൊണ്ട് കണക്കും. എല്ലാ ഞായറാഴ്ചയും  മെഡിക്കല്‍ കോളജ് ഹൈസ്കൂളിലാണ് പഠനം. ഇന്ദ്രസ് വരുന്നതറിഞ്ഞ് കൂടെപഠിക്കാന്‍ ധാരാളം വലിയകുട്ടികള്‍ പ്രവേശനത്തിനായി എത്തുന്നുണ്ട്. കുമാരപുരത്തെ ഇന്ദ്രസിന്റെ ഹോം ലൈബ്രറിയില്‍ പുസ്തകങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ പുരസ്കാരങ്ങളുടെ നിരയാണ്. പത്തുമാസം കഴിയുമ്പോള്‍ അക്കൂട്ടത്തില്‍ ഒരുഎസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് കൂടി ചേരട്ടെയെന്ന് ആശംസിക്കാം.

 

Actor Indrans joins 10th class equivalence education