cherpu-school

പച്ചക്കറികളുടെ മാതൃകയില്‍ ക്ലാസ് റൂം കസേരകള്‍. ഭിത്തിയില്‍ നിറയെ കാടും കലയും മൃഗങ്ങളും നിറഞ്ഞ മുപ്പതിലേറെ ചിത്രങ്ങള്‍. വരയ്ക്കാനൊരിടം, നാടകം അവതരിപ്പിക്കാനൊരിടം ഇങ്ങനെ പതിമൂന്നു ഇടങ്ങളാണ് മറ്റൊരു പ്രത്യേകത. ഇതെല്ലാം, നിറഞ്ഞ വ്യത്യസ്തമായ ക്ലാസ് മുറിയും പാര്‍ക്കും സര്‍ക്കാര്‍ സ്കൂളിലാണ്. തൃശൂര്‍ ചേര്‍പ്പിലെ സര്‍ക്കാര്‍ സ്കൂള്‍. 

 

പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി നൂറിലേറെ കളിപ്പാട്ടങ്ങള്‍. ഇതിനെല്ലാം പുറമെ, മികച്ച നിലവാരത്തില്‍ പാര്‍ക്കും. ഒന്നിനൊന്നു മികച്ചതാണ് ഓരോ ഇടങ്ങളും. ചിത്രം വരയ്ക്കാന്‍ മാത്രമായി ഒരു സ്ഥലമുണ്ട്. ഇനി, നാടകം പഠിച്ച് അവതരിപ്പിക്കണോ. അതിനുമുണ്ട് സ്ഥലം. കുഞ്ഞരങ്ങ്.  പാട്ടുപാടാന്‍ സംഗീതയിടം. പരീക്ഷണങ്ങള്‍ക്കായി ശാസ്ത്രിയിടം. ഇങ്ങനെ, പതിമൂന്നിടങ്ങളാണ് പ്രീ പ്രൈമറി സ്കൂളിന്‍റെ പ്രത്യേകത. കുട്ടികളുടെ പാര്‍ക്കും വ്യത്യസ്ത പഠന മുറികളും നിര്‍മിക്കുന്നതില്‍ വിദഗ്ധനായ ആറാട്ടുപുഴ സ്വദേശി സിജേഷിന്‍റെ കരവിരുതാണ് ഇതിനു പിന്നില്‍. 

പ്രീപ്രൈമറി സ്കൂളുകളില്‍ ഇത്തരം മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍. തൃശൂര്‍ ആറാട്ടുപുഴ സ്വദേശി സിജേഷ്തന്നെ നിറപ്പകിട്ടുള്ള മൂന്നു സ്കൂളുകള്‍ ഇതിനോടകം ഒരുക്കി. 

ENGLISH SUMMARY:

Thrissur Cherp Government School makes education more enjoyable by implementing different methods and buliding different classrooms