TAGS

പുതിയ സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ നീക്കം. 2024 ജനുവരി 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. 

സ്മാര്‍ട്ട്ഫോണിന്‍റെ ഉപയോഗം രാജ്യത്ത് വലിയ രീതിയില്‍ വര്‍ധിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പും. ഇതോടെയാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ നിര്‍ണായക തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത്. പുതിയ ടെലികമ്യൂണിക്കേ‌ഷന്‍ ബില്ല് അനുസരിച്ച് വ്യാജ സിം കാർഡുകൾ വാങ്ങുന്ന വ്യക്തികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. കുറ്റവാളികൾക്ക് 3 വർഷം വരെ തടവും 50 ലക്ഷം രൂപ പിഴയും ലഭിക്കും.

സിം കാർഡ് വാങ്ങുന്ന ഓരോ ഉപഭോക്താവിന്‍റെയും   ബയോമെട്രിക് വിവരങ്ങള്‍ ടെലികോം കമ്പനികൾ  ശേഖരിക്കും. ബയോമെട്രിക് വിശദാംശങ്ങൾ ഉൾപ്പെടുത്തുന്നത് വഴിയായി  സിം കാർഡുകള്‍ തട്ടിപ്പിന് ഉപയോഗിക്കുന്നതിന് തടയിടാന്‍ സാധിക്കും.  2024 ജനുവരി 1 മുതൽ സിം കാര്‍ഡുകള്‍ ഡിജിറ്റല്‍ കെവൈസി സങ്കേതത്തിലൂടെയാകും ലഭ്യമാവുക.   

പുതിയ നിയന്ത്രണങ്ങൾ സിംകാര്‍ഡുകള്‍ വില്‍ക്കുന്നവര്‍ക്കും ബാധകമാണ്.  ടെലികോം ഫ്രാഞ്ചൈസികളുടെയും പോയിന്റ് ഓഫ് സെയിൽ ഏജന്റുമാരുടെയും സിം വിതരണക്കാരുടെയും റജിസ്ട്രേഷനും നിർബന്ധമാക്കിയിട്ടുണ്ട്.  

Story Highlights: SIM card rules changing from January 1