chicken-truck

കോഴിയെ കയറ്റി വരികയായിരുന്ന ട്രക്ക്  മറിഞ്ഞ് അപകടം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ലക്ഷങ്ങള്‍ വില വരുന്ന കോഴികളുമായാണ് ട്രക്ക് വന്നത്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റോഡ് വ്യക്തമായി കാണാന്‍ സാധിക്കാത്തതാണ് അപകടത്തിന് കാരണം. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതാണോ എന്നും സംശയമുണ്ട്. 

ട്രക്ക് അപകടത്തില്‍ പെട്ടതിന് പിന്നാലെ അതുവഴി വന്ന യാത്രക്കാര്‍ ട്രക്കിനുള്ളിലെ കോഴികളെ കൈക്കലാക്കി കൊണ്ടു പോവുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍മീഡിയില്‍ വൈറലാണ്. വാഹനങ്ങള്‍ ഇടിച്ചു കിടക്കുന്നതും ആളുകള്‍ കൂട്ടത്തോടെ കോഴികളെ കൊണ്ടുപോകുന്നതും വിഡിയോയില്‍ കാണാവുന്നതാണ്. അപകടത്തില്‍പെട്ട സ്ഥലത്ത് വന്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടിട്ടുണ്ട്. മൂടൽമഞ്ഞ് മൂലം കാഴ്ചക്കുറവ് കാരണം പത്തിലധികം വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചു എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. 

Truck carrying chickens meet with accident in UP