കച്ചവടത്തിനായി യുഎഇയിലെത്തി ഒരു സാമ്രാജ്യത്തിന്റെ അധിപനായി തീർന്ന എം.എ.യൂസഫലിയുടെ പ്രവാസജീവിതത്തിന് ഇന്നേക്ക് അൻപതാണ്ട്. തൃശൂർ ജില്ലയിലെ നാട്ടികയിൽ മുസലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലിയാണ്,, എം.എ. യൂസഫലിയെന്ന ബ്രാൻഡായി ലോകം കീഴടക്കിയത്. അതിന് അരങ്ങൊരുക്കിയതാകട്ടെ യുഎഇയും.
1973ൽ ബോംബെ തുറമുഖത്ത് നിന്ന് ദുബായിലേക്ക് കപ്പൽ കയറുമ്പോൾ എന്തു ജോലിയും ചെയ്യാനുള്ള മനസും കുറച്ചു സ്വപ്നങ്ങളും മാത്രമായിരുന്നു ആ പത്തൊൻപതുകാരന്റെ കൈമുതൽ. പിതൃ സഹോദരന്റെ ഷോപ്പ് നമ്പർ 123ൽ നിന്നായിരുന്നു തുടക്കം. അവിടെ നിന്ന് കച്ചവടത്തിന്റെ വിവിധ സാധ്യതകൾ തേടി പല രാജ്യങ്ങൾ സന്ദർശിച്ചു. ഹൈപ്പർമാർക്കറ്റെന്ന ആശയം ലഭിച്ചത് അങ്ങനെയാണ്. അൻപത് വർഷത്തിനിപ്പുറം 49 രാജ്യങ്ങളിലായി 70000 അടുത്ത് ജീവനക്കാരുള്ള ലുലു ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് അദ്ദേഹം. ദുബായിൽ നിന്ന് 12 വരിയായി നീണ്ടു കിടക്കുന്ന ഷെയ്ഖ് സായിദ് റോഡിലൂടെ അബുദാബിയിലെത്തിയ ഞങ്ങളോട് അൻപത് വർഷം മുൻപത്തെ ഒറ്റവരി പാതയുടെ കഥ പറഞ്ഞു അദ്ദേഹം.
1973ൽ ബോംബെ തുറമുഖത്തു നിന്ന് എമിഗ്രേഷൻ സ്റ്റാംപ് പതിപ്പിച്ച ആദ്യ പാസ്പോർട്ട് ഇന്നും നിധിപോലെ സൂക്ഷിക്കുന്നുണ്ട് അദ്ദേഹം. ഇക്കഴിഞ്ഞ ദിവസം ആ പാസ്പോട്ടുമായി യുഎഇ പ്രസിഡന്റിനെ സന്ദർശിച്ചു. ചെയ്യുന്ന സംരംഭവുമായി ഇഴുകി ചേർന്ന് ട്രെൻഡ് മനസിലാക്കി കൃത്യനിഷ്ഠയോടെ ജോലി ചെയ്താൽ ആർക്കും വിജയിക്കാമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്ന അദ്ദേഹം. ഇന്ന് പ്രചോദനത്തിനപ്പുറം പലരുടെയും പ്രതീക്ഷയാണ് എം.എ.യൂസഫലി.
കച്ചവടക്കാരിനിൽ ഉപരി രാജ്യങ്ങൾക്കിടയിലെ നയതന്ത്രഇടപാടുകളിൽ പലവട്ടം മധ്യസ്ഥനായി അദ്ദേഹം. ഇതിനിടെ യുഎഇയുടെ പരമോന്നത ബഹുമതിയായ അബുദാബി അവാർഡ് ഉൾപ്പെടെ ഒട്ടറെ പുരസ്കാരങ്ങൾ തേടിയെത്തി. 300 ഹൈപ്പർ മാർക്കറ്റുകൾ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ആണിപ്പോൾ. ആരോഗ്യമുള്ള കാലത്തോളും ജോലി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
MA Yusuff Ali has completed fifty years of expat