ടൊയോട്ടയുടെ 100 ശതമാനം എഥനോളില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കിയ വര്‍ഷമാണ് കടന്നു പോയത്. ജൈവവസ്തുക്കളിൽനിന്ന് നിർമിക്കുന്നതുകൊണ്ടു തന്നെ പുനർജീവന ഇന്ധനം കൂടിയാണ് എഥനോള്‍. അവിടെയും കഴിഞ്ഞില്ല, ഹോണ്ട കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കിയ വര്‍ഷം; റോയൽ എൻഫീൽഡിന്‍റെ ബുള്ളറ്റ് 2023 ഉം, ഹിമാലയൻ 452 ഉം എത്തിയ വര്‍ഷം. ഇടവേളയ്ക്ക് ശേഷം യൂത്തിന്‍റെ സൂപ്പര്‍ താരം കരിസ്മ തിരിച്ചെത്തിയ വര്‍ഷം; ഹീറോ മോട്ടോകോര്‍പ്പ് ഹാർലി ഡേവിഡ്സണുമായി സഹകരിച്ച വര്‍ഷം; ഇത്തരത്തില്‍ പോയ വര്‍ഷം വാഹന പ്രേമികളുടെ കണ്ണിടുക്കിയ മോഡലുകളിലേക്ക്..
ഹോണ്ട എലിവേറ്റ്
സെപ്റ്റംബറിലാണ് ഹോണ്ട ആദ്യത്തെ കോംപാക്റ്റ് SUV പുറത്തിറക്കുന്നത്; ഹോണ്ട എലിവേറ്റ്. എല്ലാ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ക്കും കാലങ്ങളായി ചെറു എസ്‌യുവി വിഭാഗത്തില്‍ അവരുടേതായ ഉല്‍പന്നങ്ങളുണ്ടായിരുന്നെങ്കിലും ഇത്രയും കാലം ഹോണ്ട എവിടെയായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു എലിവേറ്റ്. ഈ വിഭാഗത്തിലേക്കുള്ള ഹോണ്ടയുടെ വൈകിയ കൂട്ടിച്ചേര്‍ക്കല്‍. അതിനുമുന്‍പ് കോംപാക്റ്റ് എസ്‌യുവി വിപണിയിൽ അടയാളപ്പെടുത്താൻ ഹോണ്ടയ്ക്ക് ഒരു ഉൽപ്പന്നം ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു എലിവേറ്റിന്‍റെ ലോഞ്ച്. 121 എച്ച്‌പി കരുത്തും 145 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എലിവേറ്റിന് കരുത്തേകുന്നത്. പ്രധാനമായും ഏഷ്യന്‍ വിപണിയെ ലക്ഷ്യം വെച്ചുള്ള വാഹനമാണിത്.
മാരുതി സുസുക്കി ജിംനി
പോയ വര്‍ഷം ഓട്ടോ മൊബൈല്‍ പ്രേമികള്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ലോഞ്ചുകളില്‍ ഒന്നായിരുന്നു മാരുതി സുസുക്കിയുടെ ജിംനിയുടേത്. 2023 ജൂണിലാണ് സബ്-ഫോർ മീറ്റർ ഓഫ്-റോഡർ ജിംനി അവതരിപ്പിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ ജിംനിയുടെ ലോങ് വീല്‍ബെയ്‌സ്, 5 ഡോര്‍ പതിപ്പാണിത്. യഥാര്‍ഥത്തില്‍ മഹീന്ദ്രയുടെ ഥാറിന് എതിരാളിയായാണ് ജിംനി എത്തുന്നത്. എന്നാല്‍ ഥാറിന്‍റെ ശക്തിയും റോഡ് പ്രസന്‍സും ജിംനിക്കില്ലായിരുന്നു. കൂടിയ വിലയും ആരാധകരെ ചൊടിപ്പിച്ചു. 9.99 ലക്ഷം രൂപയ്ക്ക് ബജറ്റ് ഫ്രണ്ട്ലിയായി ഥാര്‍ അവതരിപ്പിച്ചപ്പോള്‍ 12.74 ലക്ഷത്തിനാണ് ജിംനി അവതരിപ്പിച്ചത്. ഇതോടെ 2 ലക്ഷം കുറച്ച് 10.74 ലക്ഷം രൂപയ്ക്കാണ് നിലവില്‍ ജിംനി വിപണയിലുള്ളത്. ഒരേസമയം ഫാമിലി കാറായും പാര്‍ട് ടൈം ഓഫ് റോഡറായും ഉപയോഗിക്കാനാകാവുന്നതാണ്. ജിംനി.
സ്പീഡ് 400, സ്‌ക്രാംബ്ലർ 400 എക്‌സ്, സ്ട്രീറ്റ് ട്രിപ്പിള്‍
ട്രയംഫ് അതിന്റെ മിഡിൽ വെയ്‌റ്റ് മോട്ടോർസൈക്കിളുകളായ സ്പീഡ് 400, സ്‌ക്രാംബ്ലർ 400 എക്‌സ് എന്നിവ ജൂലൈയിലാണ് പുറത്തിറക്കിയത്. ബജാജും ട്രയംഫും ഒരുമിച്ച് നിര്‍മിച്ച് ആദ്യമായി വിപണിയിലെത്തിയ ഉൽപ്പന്നങ്ങളാണിവ. രൂപകല്പനയും എഞ്ചിനീയറിംഗും ട്രയംഫാണ് നിര്‍വഹിച്ചത്. നിർമ്മാണം, സർവീസ് സ്റ്റേഷനുകൾ, വിതരണം എന്നിവ ബജാജ്. ട്രയംഫിന്റെ ഏറ്റവും കുറഞ്ഞ വിലയിലെ ബൈക്കുകളാണിവ. പുതുതായി വികസിപ്പിച്ച 398 സിസി യൂണിറ്റ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ രണ്ടു ബൈക്കുകളെ കൂടാതെ നേക്കഡ് പെർഫോമൻസ് ബൈക്കായ സ്ട്രീറ്റ് ട്രിപ്പിളും ജൂണില്‍ ട്രയംഫ് പുറത്തിറക്കിയിരുന്നു, 765 സിസി, ഇൻലൈൻ 3 സിലിണ്ടർ എൻജിനാണ് ബൈക്കിന് കരുത്തേകുന്നത്.
ഹ്യുണ്ടേ എക്‌സ്‌റ്റർ
2023 ജൂലൈയിലാണ് ഹ്യുണ്ടേ മോട്ടോഴ്‌സ് അതിന്റെ എൻട്രി ലെവൽ എസ്‌യുവി എക്‌സ്‌ടറിനെ അവതരിപ്പിച്ചത്. ഈ വര്‍ഷത്തെ ഹ്യുണ്ടേയുടെ ജനപ്രിയ ഹിറ്റാണിത്. ഡിസംബര്‍ തീരും മുമ്പേ ഒരു ലക്ഷം ബുക്കിങ് പൂര്‍ത്തിയാക്കാന്‍ എക്സ്റ്ററിന് സാധിച്ചു. ഹ്യുണ്ടേ i10 നിയോസ്, ഓറ എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. മാനുവല്‍, ഓട്ടോമാറ്റിക്, സി.എന്‍.ജി മോഡലുകളില്‍ എക്‌സറ്റര്‍ എത്തുന്നുണ്ട്. സെഗ്മെന്റില്‍ ആദ്യമായി സണ്‍റൂഫും ഡാഷ് ക്യാമും അവതരിപ്പിച്ചത് എക്സ്റ്ററാണ്. അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ ബാഗിന്റെ സുരക്ഷയുമുണ്ട്.
റോയൽ എൻഫീൽഡ് ബുള്ളറ്റ് 2023, റോയൽ എൻഫീൽഡ് ഹിമാലയൻ 452
ഏറ്റവും കൂടുതല്‍ ആരാധകരുള്ള റോയൽ എൻഫീൽഡ്, റോയൽ എൻഫീൽഡ് ബുള്ളറ്റ് 2023, റോയൽ എൻഫീൽഡ് ഹിമാലയൻ 452 എന്നിവ സെപ്റ്റംബറിലാണ് പുറത്തിറക്കിയത്. റോയല്‍ എന്‍ഫീല്‍ഡിന്‍റെ തന്നെ ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ളതും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ Classic 350 നെപോലെ തന്നെ തോന്നിക്കുന്ന രീതിയിലാണ് 2023 ബുള്ളറ്റ് അവതരിപ്പിച്ചത്. അതേ ബൈക്കിന്റെ അതേ റൈഡിംഗ് അനുഭവം തന്നെയാണ് പുതിയ ബുള്ളറ്റിനും നൽകുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
നവംബറിലാണ് ഹിമാലയൻ 452 പുറത്തിറക്കിയത്. 8,000 ആർപിഎമ്മിൽ 40 എച്ച്പി പവർ നൽകാൻ കഴിയുന്ന 451.65 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഏറ്റവും വലിയ സവിശേഷത. റോയല്‍ എന്‍ഫീല്‍ഡിന്‍റെ ആദ്യത്തെ ലിക്വിഡ് കൂൾഡ് എഞ്ചിനാണിത്. ലക്ഷണമൊത്ത ഓഫ്‌റോഡറാണ് ഹിമാലയന്‍ 450. 200എംഎം വീലുകളും 230എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്ക് നല്‍കിയ വാഹനമാണിത്. ഭാരം കൂടുതലെങ്കിലും എളുപ്പം വാഹനത്തെ നിയന്ത്രിക്കാന്‍ ഈ ഫോര്‍ക്കുകള്‍ സഹായിക്കും. അഞ്ചു മോഡലുകളിലായി ലഭിക്കുകയും ചെയ്യും.
സിട്രോണ്‍ C3 എയർക്രോസ്
സിട്രോണ്‍ അതിന്റെ കോംപാക്റ്റ് എസ്‌യുവിയായ സി3 എയര്‍ക്രോസ് പുറത്തിറക്കിയത് സെപ്റ്റംബറിലാണ്. ഇന്ത്യൻ വിപണിയിലെ കമ്പനിയുടെ നാലാമത്തെ മോഡലാണിത്. C5 എയർക്രോസ്, C3, E-C3 എന്നിവയാണ് മറ്റുള്ളവ. ഏഴു സീറ്റ്, അഞ്ചു സീറ്റ് മോഡലില്‍ എയര്‍ ക്രോസ് എത്തുന്നു. അഞ്ചു സീറ്റ് മോഡലില്‍ 444 ലീറ്റര്‍ ബൂട്ട് സ്‌പെയ്‌സ്, ഏഴു സീറ്റില്‍ മൂന്നാം നിര മടക്കിവെച്ചാല്‍ 511 ലീറ്റര്‍ ബൂട്ട് സ്‌പെയ്‌സും ലഭിക്കും. ഈ പ്രായോഗിക സമീപനമാണ് സിട്രോണ്‍ സി3 എയര്‍ക്രോസിനെ ജനപ്രിയമാക്കിയത്. എസ്.യു.വിയുടെ കരുത്തും ഒതുക്കവും സ്വന്തം.
ഹീറോ കരിസ്മ XMR 210
ഇടവേളക്കു ശേഷം കരിസ്മ എത്തിയതും പോയ വര്‍ഷമാണ്. 2023 ഓഗസ്റ്റിലാണ് ഹീറോ കരിസ്മ XMR 210 പുറത്തിറക്കിയത്. ബൈക്കിന്‍റെ രൂപകല്‍പന തന്നെയായിരുന്നു ഏറ്റവും ശ്രദ്ധേയമായ സവിശേഷത. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾക്കൊപ്പം ആകർഷകമായ സ്റ്റൈലിലാണ് ബൈക്ക് വരുന്നത്. മഞ്ഞ നിറത്തിനു പുറമേ ടര്‍ബോ റെഡിലും മാറ്റ് ഫാന്റം ബ്ലാക്കിലും കരിസ്മ എക്‌സ്എംആര്‍ എത്തിയിരുന്നു. 25.15 എച്ച്‌പി കരുത്തും 20.4 എൻഎം പരമാവധി ടോർക്കും നൽകുന്ന 210 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് യൂണിറ്റാണ് ബൈക്കിന് കരുത്തേകുന്നത്. ഹോണ്ടയുടെയും ഹീറോ മോട്ടോകോർപ്പിന്റെയും സഹകരണത്തോടെ 2003 ലാണ് ബൈക്ക് ആദ്യമായി അവതരിപ്പിച്ചത്.
ഹാർലി ഡേവിഡ്‌സൺ X440
ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഹാർലി ഡേവിഡ്സണുമായി ചേർന്ന് ആദ്യമായി വികസിപ്പിച്ചെടുത്ത പ്രീമിയം മോട്ടോര്‍ സൈക്കിളാണ് ഹാർലി ഡേവിഡ്‌സൺ X440. പോയ വര്‍ഷം ജൂലൈയിലാണ് കാത്തിരിപ്പിനൊടുവില്‍ ബൈക്ക് വിപണിയില്‍ എത്തിയത്. ഹാർലി ഡേവിഡ്‌സണിന്റെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ബൈക്കാണിത്. ഓയിലും എയർ കൂളും ഉള്ള 440 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് X440 ന് കരുത്ത് പകരുന്നത്. എഞ്ചിൻ 6,000 ആർപിഎമ്മിൽ 27 എച്ച്പി പവറും 4,000 ആർപിഎമ്മിൽ 38 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 190.5 കിലോഗ്രാം ആണ് ബൈക്കിന്റെ ഭാരം. മൂന്ന് വേരിയന്റുകളിലലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440 എത്തുന്നത്.
ടൊയോട്ട റൂമിയോൺ
മാരുതി സുസുക്കി എർട്ടിഗയെ അടിസ്ഥാനമാക്കി ടൊയോട്ട 2023 ഓഗസ്റ്റിലാണ് ടൊയോട്ട റൂമിയോൺ പുറത്തിറക്കിയത്. മാരുതി സുസുക്കിയാണ് കാർ നിർമ്മിച്ച് വിതരണം ചെയ്യുന്നത്. 103 എച്ച്‌പി പവറും 137 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട റൂമിയണിന് കരുത്തേകുന്നത്. ആറു വകഭേദങ്ങളിലായി പെട്രോൾ, പെട്രോൾ ഓട്ടമാറ്റിക്, സിഎൻജി പതിപ്പിൽ ലഭിക്കും. ടൊയോട്ടയും മാരുതിയുമായി സഹകരിക്കുന്ന നാലാമത്തെ വാഹനമാണ് റൂമിയോൺ. ഇതോടെ ടൊയോട്ട നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള എംപിവി എന്ന പേരും റൂമിയോണിന് സ്വന്തം.
ടാറ്റ നെക്സോണ്‍
ഇന്ത്യന്‍ കാര്‍ വിപണിയുടെ മനസു കീഴടക്കിയ മോഡലാണ് ടാറ്റ നെക്‌സോണ്‍. രൂപത്തിലും ഫീച്ചറുകളിലും നിരവധി പുതുമകളോടെ നെക്‌സോണ്‍ മുഖം മിനുക്കിയെത്തുകയായിരുന്നു. ഗ്ലോബല്‍ എന്‍സിഎപി ടെസ്റ്റില്‍ 5 സ്റ്റാറാണ് റാങ്കിങ്. പോരാത്തതിന് പെട്രോളിലും ഡീസലിലും വൈദ്യുതിയിലും വരെ ലഭിക്കും അതം താങ്ങാനാകുന്ന വിലയില്‍.
ഇവയെ കൂടാതെ ബലേനോയെ അടിസ്ഥാനമാക്കി നിര്‍മിച്ച മാരുതി സുസുക്കി ഫ്രോങ്‌സ് ഒറ്റ ചാര്‍ജില്‍ 613 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഇന്ത്യയിലെ പ്രീമിയം വൈദ്യുത കാറുകളില്‍ പ്രധാനിയായ ഹ്യുണ്ടേയ് അയോണിക് 5, രൂപകല്‍പനയില്‍ ഞെട്ടിച്ചെത്തി ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയ ഹ്യുണ്ടേയ് വെര്‍ന, നഗരവാസികള്‍ക്ക് പ്രിയങ്കരമായി തീര്‍ന്ന എംജി കോമറ്റ്, ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഹൈക്രോസ് എന്നിവയും പോയ വര്‍ഷം വാഹനപ്രേമികളെ ആകര്‍ഷിച്ചവയാണ്.
Top 10 vehicles which attracted automobile enthusiasts past year, 2023