രണ്ടര പതിറ്റാണ്ട് നീണ്ട അധ്യാപന ജീവിതത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍, കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്തായിരിക്കും. കോഴിക്കോട് മീഞ്ചന്ത രാമൃഷ്ണമിഷന്‍ സ്കൂളിലെ അധ്യാപകനായ മനോജ് മാഷ് 2,500 കുട്ടികള്‍ക്കും കൊടുത്തത് ഒരു പുസ്തകമായിരുന്നു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഗാന്ധിജിയെ കുറിച്ചുള്ള ‘ കളവും പ്രായശ്ചിത്തവും’ മെന്ന പാഠം പഠിക്കുന്നത്. തെറ്റ് ചെയ്യുന്നത് പാപമാണെന്ന ചിന്തയിലൂടെ അന്ന് കയറികൂടിയതാണ് മനോജ് മാഷിന്റ മനസില്‍ ഗാന്ധിജി. അങ്ങനെ ‘എന്‍റെ സത്യാന്വേഷ പരീക്ഷണകഥ’ തിരഞ്ഞുപ്പിടിച്ച് വായിച്ചു.. പിന്നീട് ആ ആശയങ്ങളിലൂടെയായി മനോജ് മാഷിന്‍റെ ജീവിതവും..
രാമകൃഷ്ണമിഷന്‍ സ്കൂളിലെ സംസ്കൃത അധ്യാപകനാണ് മനോജ് മാഷ്. 23 വര്‍ഷത്തെ അധ്യാപന ജീവതത്തില്‍ നിന്ന് വിരമിക്കാനൊരുങ്ങുമ്പോള്‍ സ്കൂളിലെ 2500 ഓളം കുട്ടികള്‍ക്കും മാഷ് നല്‍കുന്നത് വലിയ സമ്മാനമാണ്. ഇരുട്ടില്‍ വെളിച്ചമാകാന്‍ മാഷിനെ സഹായിച്ച ഗാന്ധിജിയുടെ ആത്മകഥയും ഒപ്പം ഒരു കുറിപ്പും. ‘എന്നെ ഞാനാക്കിയ ഈ പുസ്തകം സമ്മാനമായി നിങ്ങള്‍ക്ക് തരുന്നു...വഴികാട്ടിയാകാന്‍, ഇരുളില്‍ വെളിച്ചമാകാന്‍...’
ഗുജറാത്തിലെ നവജീവന്‍ ട്രസ്റ്റില്‍ നിന്നാണ് പുസ്തകങ്ങളെത്തിച്ചത്. സ്വപ്നം കാണുന്ന ഭാഷയില്‍ പഠിക്കണമെന്ന് ഗാന്ധിജി പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലാക്കി മലയാളം പുസ്തകമാണ് കുട്ടികള്‍ക്കായി നല്‍കിത്.
The teacher gave gifts to the children