elizabeth-balaN

TAGS

നടന്‍ ബാലയുമായി ബന്ധപ്പെട്ട വാര്‍ത്തകളും പോസ്റ്റുകളും എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഭാര്യ എലിസബത്ത് ഇപ്പോള്‍ കൂടെയില്ലെന്ന താരത്തിന്റെ വാക്കുകള്‍ വേദനയോടെയാണ് മലയാളികള്‍ കേട്ടത്. ഏറ്റവും ഒടുവിലായി എലിസബത്തിന്റെ കുറിപ്പും ചര്‍ച്ചയായിരിക്കുകയാണ്. തനിക്ക് തെറ്റുപറ്റിയെന്ന് തോന്നിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവര്‍ പങ്കുവച്ചത്. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മെ ഒന്നുമല്ലാതാക്കി കളയുന്ന ഒരാൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും എന്നർഥം വരുന്ന കുറിപ്പാണ് എലിസബത്ത് പങ്കുവച്ചത്. 

 

നമ്മുടെ ജീവിതത്തിൽ നമ്മൾ സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടുള്ള ഒരാൾ ഉണ്ടാകും. എന്നിട്ടും അവർ നമ്മെ, നമ്മൾ വെറും വട്ട പൂജ്യമാണെന്ന് തോന്നിപ്പിക്കും.’’–എലിസബത്ത് ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ബാലയുമായി എന്തിനാണ് പിരിഞ്ഞതെന്നും എല്ലാം സഹിക്കാൻ ദൈവം എലിസബത്തിനു ശക്തിയുണ്ടാകട്ടയെന്നും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്.