zukanburg

ഗുണനിലവാരമുള്ള ബീഫ് കിട്ടാനായി താൻ നടത്തുന്ന കന്നുകാലി ഫാമിൽ പോത്തുകൾക്കു കുടിക്കാൻ ബീയർ നൽകുന്നുവെന്ന മെറ്റ കമ്പനി ഉടമ മാർക്ക് സക്കർബർഗിന്റെ അവകാശവാദം വിവാദത്തിലേക്ക്. മക്കാഡിയ പരിപ്പും ബീയറും നൽകുന്നതിനാൽ അസാധാരണ ഗുണനിലവാരമുവ്ള ബീഫ് ലഭിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഹവായിയൻ ദ്വീപസമൂഹത്തിലെ കവായിൽ 1400 ഏക്കറിലാണു സക്കർബർഗിന്റെ കൂറ്റൻ പോത്ത് ഫാം. ജാപ്പനീസിലെ വാഗ്യു, സ്കോട്ട്ലൻഡിലെ ആംഗസ് എന്നീ ഇനം പോത്തുകളെയാണ് ഇവിബർഗിൻറെ ടെ വളർത്തുന്നത്. ഇവ രണ്ടും ഏറ്റവും ചെലവേറിയ ഇനങ്ങളാണെന്ന് സക്കർബർഗ് പറയുന്നു. കന്നുകാലികൾക്കായി മക്കാഡമിയ  നട്ടുപിടിപ്പിച്ചിട്ടുമുണ്ട്. മരങ്ങൾ നട്ടുപിടിപ്പിക്കാനും മൃഗങ്ങളെ പരിപാലിക്കുന്നതിലും തന്റെ മൂന്ന് പെൺമക്കൾക്കും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിസരം വൃത്തിയാക്കുന്ന 

മകളുടെ ചിത്രവും സക്കർബർഗ് സോഷ്യൽമിഡയയിൽ പങ്കുവച്ചിട്ടുണ്ട്. ഓരോ വർഷവും 5,000 മുതൽ 10,000 പൗണ്ട് വരെ തീറ്റയാണ് കന്നുകാലികൾക്കായി ചെലവഴിക്കുന്നത്.എന്നാൽ പ്രകൃതിസ്നേഹികളും സസ്യാഹാരികളുമാണ് സക്കർബർഗിനെതിരെ തിരിഞ്ഞത്. മൃഗാവകാശസംഘടനയായ പെറ്റ ‘സക്കർബർഗ് ഇരുണ്ടയുഗത്തിൽ ആണെ’ന്നു വിമർശിച്ചു. പ്രകൃതിയെ സ്നേഹിക്കുന്ന സക്കർബർഗ് ഒരിക്കലും ഈ ബിസിനസിൽ ഇറങ്ങരുതെന്നും ഇറച്ചിക്കു വേണ്ടി കന്നുകാലികളെ കൊല്ലുന്നത് തെറ്റായ സന്ദേശം നൽകുമെന്നും വിമർശനമുണ്ട്.