parnasala-sabarimala

ശബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിനെത്തുന്നവര്‍ പര്‍ണശാലകള്‍ എന്നുവിളിപ്പേരുള്ള കുടിലുകള്‍ എങ്ങനെ കെട്ടുന്നുവെന്ന് കാണാം. പാണ്ടിത്താവളത്തില്‍  പരമ്പരാഗത രീതിയില്‍ പര്‍ണശാലകള്‍ ഉയര്‍ന്നുതുടങ്ങി. ഇനി മകരവിളക്ക് ദര്‍ശിക്കുന്നതുവരെ ഭക്തര്‍ ഇവിടെ തുടരും. 

കാട്ടില്‍ നിന്ന ശേഖരിച്ചകുറ്റിച്ചെടികളും കമ്പും ഓലയുമെല്ലാം കൊണ്ട് പര്‍ണശാലകള്‍ നിര്‍മിക്കുകയാണവര്‍. ഇനി മകരവിളക്ക് കണ്ടുതൊഴുന്നതുവരെ ഇതാണ് അവരുടെ അഭസ്ഥാനം. തൃശൂര്‍ കുന്നംകുളം മാങ്ങാട് നിന്നെത്തിയ പതിനാലംഗ സംഘത്തിന്റെ പര്‍ണശാലയാണിത്. പ്രായഭേദമില്ലാതെ എല്ലാവരും നിര്‍മാണത്തില്‍ പങ്കാളികളാകുന്നു. കൂട്ടത്തിലെ തലമുതിര്‍ന്ന സംഘാംഗമാണ് കെ.തങ്കമണിയെന്ന എഴുപത്തിയാറുകാരി. കോവിഡ് കാലത്തെ രണ്ടുകൊല്ലം മാറ്റി നിര്‍ത്തിയാല്‍ പതിനാറുകൊല്ലമായി മലകയറിയെത്തുന്നു. അതും പമ്പരാഗതപാതയായ കരിമല വഴി

പൊന്നമ്പലമേട്  നന്നായി കാണാന്‍ പറ്റിയ ഇടമാണ് പാണ്ടിത്താവളം. അതുകൊണ്ടാണ് ഇവിടം തീര്‍ഥാടകര്‍ പര്‍ണശാലകള്‍ കെട്ടാന്‍ തിരഞ്ഞെടുക്കുന്നത്.അന്‍പത്തിയാറുകാരനായ കെ.കെ.ചന്ദ്രന്‍ പതിനാലാംവയസ്സില്‍ മലചവിട്ടാന്‍ തുടങ്ങിയതാണ്.  സമീപത്തെല്ലാം ....പതിവായി എത്തുന്നവര്‍ പര്‍ണശാലകള്‍ ഒരുക്കുകയാണ്. മുമ്പൊക്കെ പാചകവും ഇവിടെത്തന്നെയായിരുന്നു. ദേവസ്വം ബോര്‍ഡ് സൗജന്യഭക്ഷണം ഒരുക്കുന്നതുകൊണ്ട് ഇപ്പോള്‍ പാണ്ഡിത്താവളത്തില്‍ ഉള്‍പ്പടെ അടുപ്പുകൂട്ടാന്‍ അനുവാദമില്ല. 

how to tie parnashala sabarimala