ശബരിമലയിലെ ട്രാക്ടറും ഡോളിയും അടുത്ത തീര്‍ഥാടനകാലത്ത് ഒഴിവായേക്കും. റോപ്‍വേ നിര്‍മാണത്തോടെയാണ് പരിഷ്ക്കാരങ്ങള്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ റോപ്‌വേ പദ്ധതിക്ക് ഉടന്‍ തറക്കല്ലിടാനാകുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.
സ്വാമിഅയ്യപ്പന്‍ റോഡിലൂടെ പോകന്ന ട്രാക്ടറുകള്‍ മലകയറുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്ന് മാത്രമല്ല, വലിയതോതില്‍ മലിനീകരണത്തിനും കാരണമാകുന്നു. ട്രാക്ടര്‍പുക ശ്വസിച്ച് മലകയറുന്നത് അടുത്ത തീര്‍ഥാടനകാലത്ത് തന്നെ ഒഴിവാക്കാനാണ് ശ്രമം. ട്രാക്ടറിലൂടെ സന്നിധാനത്തേയ്ക്ക് കൊണ്ടുപോകുന്ന സാധനങ്ങള്‍ ഇനി റോപ്‌വേ വഴിയാകും എത്തിക്കുക.
പ്രായമായവരെയും ശാരീരിക ബുദ്ധിമുള്ളവരെയും സന്നിധാനത്ത് എത്തിക്കുന്ന ഡോളിയും നിര്‍ത്തലാക്കും. ട്രാക്ടര്‍ ഡോളി തൊഴിലാളികളുടെ പുനരധിവാസപദ്ധതിയും തയാറാകുന്നു. പദ്ധതിയുടെ ഫയല്‍ജോലികളും സംയുക്ത പരിശോധനയും കഴിഞ്ഞു. ബി.ഒ.ടി അടിസ്ഥാനത്തിലാണ് പദ്ധതി.