sugatha

മലയാളത്തിന്‍റെ പ്രിയകവിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ നവതി ഓര്‍മയില്‍ തലസ്ഥാനം.  മാനവീയം വീഥിയിലും തൈക്കാട് ഗണേശത്തിലുമായിരുന്നു അനുസ്മരണം. ദേശീയതലത്തില്‍ തന്നെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നവതി ആഘോഷസമിതി അധ്യക്ഷന്‍ കുമ്മനംരാജശേഖരന്‍ പറഞ്ഞു.

 

സുഗതകുമാരിക്ക് ഏറെ പ്രിയപ്പെട്ട മാനവീയം വീഥിയില്‍ ഒറ്റ എന്ന കവിത മുഴങ്ങിപ്പോള്‍ ഓര്‍മകളില്‍ മുങ്ങി ഈ ചെറുകൂട്ടായ്മ. പരിസ്ഥി സംഘടനകളുടെ നേതൃത്വത്തിലാരുന്നു അനുസ്മരണ സമ്മേളനം. സുഗതകുമാരിയുടെ ആശയങ്ങള്‍ യുവജനങ്ങളിലേക്ക് പകരുന്നവിധത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആഘോഷസമിതി അധ്യക്ഷനും മിസോറം മുന്‍ഗവര്‍ണറുമായി കുമ്മനം രാജശേഖരന്‍

 

മനുഷ്യന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ധാരാളം പേരുണ്ടെങ്കിലും പക്ഷികള്‍ക്കും മരങ്ങള്‍ക്കും ഭൂമിക്കും വെള്ളത്തിനുവേണ്ടി പോരാടാന്‍ സുഗതകുമാരിപ്പോലെ മറ്റൊരാളുണ്ടാട്ടില്ല. ആ പരിസ്ഥതി സംരക്ഷണപാഠങ്ങള്‍ അടുത്തതലമുറകളിലേക്ക് പകര്‍ന്നില്ലെങ്കില്‍ നാടുതന്നെ നശിക്കുമെന്ന് സമ്മേളനം ഓര്‍മിപ്പിച്ചു.രാവിലെ തൈക്കാട് ഗണേശത്തില്‍ തണലിന്റെ ആഭിമുഖ്യത്തില്‍ സുഗതകുമാരിയെ അനുസ്മരിച്ചു.