അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ നടത്തിയ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കത്ത് എഴുതി ബോളിവുഡ് താരം ശിൽപ ഷെട്ടി . രാമക്ഷേത്രം നിര്‍മിച്ചതോടെ  ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ പ്രധാനമന്ത്രിയുടെ  സംഭാവന മറക്കാനാവില്ലെന്നും അഭിനന്ദിക്കുന്നതായും  താരം കത്തില്‍ കുറിച്ചു. 

ചിലർ ചരിത്രം വായിക്കുകയും മറ്റുള്ളവർ അതിൽ നിന്ന് പഠിക്കുകയും ചെയ്യുമ്പോൾ, നിങ്ങളെപ്പോലുള്ള വ്യക്തി അത് പുനർനിർമ്മിക്കുവാണെന്നും  രാമജന്മഭൂമിയുടെ 500 വർഷത്തെ ചരിത്രമാണ് താങ്കൾ തിരുത്തിയെഴുതിയതെന്നും  ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായും താരം കത്തില്‍ എഴുതി.

അതേ സമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു. മാതാപിതാക്കൾ, ഭാര്യ സുനിത എന്നിവർക്കൊപ്പമാണ് കേജ‍്‍രിവാൾ ക്ഷേത്രത്തിലെത്തിയത്. രാമക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർഥിച്ചത് ഏറെ സന്തോഷം നൽകിയതായി കേജ‍്‍രിവാൾ പറഞ്ഞു.