ജമ്മു കശ്മീരിലെ കനത്ത മഞ്ഞു വീഴ്ചക്കിടെ കല്യാണ പന്തലില്‍ എത്താനാവാതെ വലഞ്ഞുനിന്ന വരന് രക്ഷകരായി സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍. ജമ്മു കശ്മീരിലെ നാഗ്ബൽ ത്രാൽ മേഖലയിലാണ് സംഭവം.
റോഡിലാകെ മഞ്ഞ് മൂടിയതിനാല്‍ ബ്രെൻപത്രി ഗ്രാമത്തിൽ നിന്നുള്ള മുഖ്താർ അഹമ്മദ് ഗോജറിന് സ്വന്തം വിവാഹത്തിനായി ഗുട്രൂ ഗ്രാമത്തിലെ വധുവിന്റെ വീട്ടിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സമയത്താണ് കുടുംബത്തിന് സഹായവുമായി സി.ആര്‍.പി.എഫ് എത്തുന്നത്. സി.ആർ.പി.എഫ് 180 ബറ്റാലിയനിലെ ഉദ്യോഗസ്ഥർ വരനെ അവരുടെ ഹെലികോപ്ടറില്‍ വധുവിന്റെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.
വിഡിയോ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്വന്തം വിവാഹത്തിന് കൃത്യസമയത്ത് എത്തിച്ചതിന് വരന്‍ ഉദ്യോഗസ്ഥരോട് നന്ദി പറയുന്നതും വിഡിയോയില്‍ കാണാം.
Security personnel escort groom to wedding in Jammu Kashmir amid snowfall