anant-radhika-wedding

 

 

 

അംബാനി കുടുംബത്തിലെ ഇളംതലമുറക്കാരന്‍റെ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ മാര്‍ച്ച് ഒന്ന് മുതല്‍ ജാംനഗറില്‍ തുടങ്ങും. അംബാനി കുടുംബത്തിന്‍റെ വേരൂന്നിയ നഗരമായതിനാലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ജാംനഗര്‍ തിരഞ്ഞെടുത്തത്. ജൂലായില്‍ നടക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ക്ക് ലോകത്തിലെ പ്രമുഖരെയെല്ലാം അംബാനി കുടുംബം ജാംനഗറിവെല വീട്ടിലേക്ക് സ്വീകരിക്കുന്നുണ്ട്. മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്സ്, കുമാര്‍ മംഗലം ബിര്‍ള, സുന്ദര്‍ പിച്ചെ, ഷാരുഖ് ഖാന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയ താരനിരയാണ് ആഘോഷങ്ങളില്‍ പ്രതീക്ഷിക്കുന്നത്. 

വര്‍ഷങ്ങള്‍ നീണ്ട അടുപ്പത്തിന് ശേഷമാണ് ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്‍റും വിവാഹതിരാകുന്നത്. വിവാഹ നിശ്ചയത്തിന് ശേഷം ഒരു വര്‍ഷത്തിനിപ്പുറമാണ് വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രണയത്തെ പറ്റി വിവരങ്ങള്‍ കുറവാണെങ്കിലും കുട്ടിക്കാലം മുതല്‍ ആനന്ദും രാധികയും സുഹൃത്തുക്കളാണെന്നാണ് വിവിധ മീഡിയ റിപ്പോര്‍ട്ടുകള്‍. 2018 ല്‍ പങ്കുവെച്ചൊരു ചിത്രത്തിലൂടെയാണ് ഇരുവരും തമ്മിലള്ള പ്രണയത്തെ പറ്റി പുറംലോകത്തിന് വിവരം ലഭിക്കുന്നത്. ഇതിന് ശേഷം അംബാനി കുടുംബത്തിനൊപ്പമുള്ള രാധികയുടെ നിരവധി ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. 

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഇളയ മകനാണ് ആനന്ദ് അംബാനി. എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ സിഇഒ വീരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല മെര്‍ച്ചന്‍റിന്‍റെയും മകളാണ് രാധിക മെര്‍ച്ചന്‍റ്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി പരിചയത്തിലാണെന്ന് 2022–ല്‍ റോക ചടങ്ങിന്‍റെ സമയത്ത് കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു. 2018 ലാണ് ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ആദ്യമായി സമൂഹ മാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 

2018 ലും 2019 ലും അംബാനി കുടുംബത്തില്‍ നടന്ന ആകാശ് അംബാനി, ഇഷാ അംബാനി എന്നിവരുടെ വിവാഹത്തിലും രാധിക മെര്‍ച്ചന്‍റ് പങ്കെടുത്തിരുന്നു. കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്‍റെയും അംബാനി കുടുംബത്തിനോടൊപ്പമുള്ളതുമായ ചിത്രങ്ങളാണ് വിവാഹ സമയത്ത് പുറത്ത് വന്നത്. 2022 ജൂണില്‍ രാധികയുടെ ഭരതനാട്യം അരങ്ങേറ്റത്തിന് ആതിഥേയത്വം വഹിച്ചതും അംബാനി ദമ്പതിമാരാണ്. മുകേഷ് അംബാനിയും നിതാ അംബാനിയും ചേര്‍ന്നാണ് മുംബൈയിലെ ജിയോ വേള്‍ഡ് സെന്‍ററില്‍ രാധികയുടെ ഭരതനാട്യം അരങ്ങേറ്റം നടത്തിയത്. സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ എന്നിങ്ങനെയുള്ള ബോളിവുഡ് താരനിര അന്ന് പരിപാടിക്കെത്തിയിരുന്നു. 

2022 ഡിസംബറില്‍ രാജസ്ഥാനിലെ നഥ്വാര ശ്രീനാത്ജി ക്ഷേത്രത്തിലാണ് രാധിക മെര്‍ച്ച്‍റിന്‍‍റെയും ആനന്ദ് അംബാനിയുടെയും റോക്ക ചടങ്ങുകള്‍ നടന്നത്. വര്‍ഷങ്ങളായി ഇരുവരും പരിചയക്കാരാണെന്നും വരും മാസങ്ങളില്‍ നടക്കാന്‍ പോകുന്ന വിവാഹത്തിന്‍റെ ഔദ്യോഗിക തുടക്കമാണിതെന്നുമായിരുന്നു ഇരു കുടുംബവും റോക്ക ചടങ്ങിന് മുന്നോടിയായി അറിയിച്ചത്. 2023 ജനുവരിയില്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്‍റിലിയയിലാണ് വിവാഹ നിശ്ചയം നടന്നത്. ഷാറുഖ് ഖാന്‍‍, ദീപിക പദുക്കോണ്‍, റണ്‍വീര്‍ സിങ്, ആലിയ ഭട്ട്, റണ്‍വീര്‍ കപൂര്‍ എന്നിവര്‍ അന്ന് വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു.

റോക്കയ്ക്ക് പിന്നാലെ ആനന്ദും രാധികയും വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 2022 സെപ്റ്റംബറില്‍ രാധിക മെര്‍ച്ചെന്‍റ് ഗുരുവായൂരിലെത്തിയിരുന്നു. തൊട്ടടുത്ത മാസം ആനന്ദ് അംബാനി ഷിര്‍ദ്ദി സായി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 2023 ഏപ്രിലില്‍ നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്‍ററിന്റെ ഉദ്ഘാടനത്തിനും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടന വേളയിലും അംബാനി കുടുംബത്തിനൊപ്പം രാധിക മെര്‍ച്ചന്‍റുമുണ്ടായിരുന്നു.

From childhood friends to wedding; know the love story of anant ambani and radhika merchant