TAGS

ഇന്ത്യയിലെ ഏതു ഭാഷയിൽ സംസാരിച്ചാലും പരിഭാഷകന്‍റെ സഹായമില്ലാതെ അവരവരുടെ സ്വന്തം ഭാഷയിൽ കേൾക്കുക. ഈ സോഫ്റ്റ് വെയർ വികസിപ്പിച്ച ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്‍റെ കമ്പനിയായ ടെക്ജെൻഷ്യയാണ് കേന്ദ്രസർക്കാരിൻ്റെ ഭാഷിണി ഇന്നവേഷൻ ചാലഞ്ചിൽ 50 ലക്ഷം രൂപയുടെ പുരസ്കാരം നേടിയത്. പ്രധാനമന്ത്രിയുടെ പ്രസംഗം പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്താൻ ടെക്ജെൻഷ്യയുടെ സോഫ്റ്റ് വെയർ ഉപയോഗിച്ചിരുന്നു. പാർലമെൻ്റ് സമ്മേളനമടക്കമുള്ളവ പല ഭാഷകളിൽ സംപ്രേഷണം ചെയ്യാനും ഭാവിയിൽ ഇത് ഉപയോഗിച്ചേക്കും

ഇന്ത്യയിലെ ഭാഷാ വൈവിധ്യം സ്വന്തം ഭാഷയിൽ കാര്യങ്ങൾ ഗ്രഹിക്കുന്നതിന് ഇനി തടസമാകില്ല. ടെക്ജൻഷ്യ വികസിപ്പിച്ച സോഫ്റ്റ്വെയർ ഭാവിയിലേക്കുള്ള  സാധ്യതയാണ് 

 

No matter what language they speak, software has been released that allows them to listen in their own language