മുംബൈക്കാരുടെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ് ആയ വടാപാവ് ലോകത്തിലെ ഏറ്റവും മികച്ച അന്‍പത് സാന്‍ഡ്‌വിച്ചുകളുടെ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. ടേസ്റ്റ് അറ്റ്ലസിന്‍റെ പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത്താണ് വടാപാവ്. വയറുനിറച്ച് രുചിയേകുന്ന ഈ ഭക്ഷണത്തിന് ആരാധകര്‍ ഏറെയാണ്. മുംബൈയിലെ വാടാപാവിന്‍റെ വിശേഷങ്ങള്‍ കണ്ടുവരാം.
ഉരുളന്‍കിഴങ്ങ് വേവിച്ച് അത് കടലമാവില്‍ മുക്കിയ ശേഷം വറുത്തെടുക്കുന്നതാണ് വടാപാവിലെ വട. വിവിധതരം ചട്‌ണികള്‍ ചേര്‍ത്ത് ഇത് ബണ്ണിന് അകത്ത് വച്ച് നല്‍കുമ്പോള്‍ അത് വടാപാവായി മാറും. 1960–70 കാലഘട്ടത്തില്‍ മുംബൈ ദാദറിലെ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഈ വിഭവം ആദ്യമായി തയാറാക്കുന്നത്. പിന്നീടത് സാധാരണക്കാരുടെയും സെലിബ്രിറ്റികളുടെയും വരെ ഇഷ്ടഭക്ഷണമായി മാറി.
മുംബൈയില്‍ എത്തുന്ന പലര്‍ക്കും വടാപാവിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാനുണ്ട്. നഗരത്തില്‍ എവിടെ തിരിഞ്ഞാലും ഇത്തരം കടകള്‍ കാണാം. സ്ട്രീറ്റ് ഫുഡായി പാവ് ഭജിയും ഗില്ലാ ഭേലുമൊക്കെ ഉണ്ടെങ്കിലും രുചിമായാതെ തുടരുന്നു വടാപാവ് എന്ന മുംബൈയുടെ സ്വന്തം ബഡാ പാവ്.
Mumbai's Vada Pav ranked one of best sandwiches in the world