കരിക്ക് താരം കിരൺ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വധു. കണ്ണൂരില്‍ നടന്ന വിവാഹചടങ്ങില്‍ കരിക്ക് ടീമിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കരിക്കിലെ മറ്റ് താരങ്ങളായ അർജുൻ, അനു കെ അനിയൻ തുടങ്ങിയവരെല്ലാം വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കിരണിന് ആശംസകള്‍ നേര്‍ന്നു.
തേര പാരായിലെ കെ.കെ, സ്കൂട്ടിലെ ശ്യാം കണ്ടിത്തറ, ജബ്ലയിലെ ജെറിന്‍, പ്ലസ്‌ടുവിലെ അനന്തു, എന്നിങ്ങനെ കരിക്കില്‍ കിരണ്‍ അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
Karik star Kiran Viyat got married