ayodhya-priyanka
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര കുടുംബത്തിനൊപ്പം അയോധ്യ രാമ ക്ഷേത്രം സന്ദര്‍ശിച്ചു. ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക്ക് ജൊനാസ് മകള്‍ മാള്‍ട്ടി മറീ എന്നിവര്‍ക്കൊപ്പമാണ് താരം ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. മഞ്ഞ സാരി ധരിച്ചാണ് പ്രിയങ്ക എത്തിയത്. വെള്ള കുര്‍ത്തയായിരുന്നു നിക്കിന്റെ വേഷം. മകളേയും കയ്യിലെടുത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ച പ്രിയങ്കയേയും നിക്കിനേയും ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചു. പ്രിയങ്ക ക്ഷേത്രത്തില്‍ എത്തിയതറിഞ്ഞ്  നിരവധിയാളുകളാണ് താരത്തെ കാണുവാനായി എത്തിയത്.