ivan

 

തനി നാടനായി കേരള ബ്ലാസ്റ്റേഴ്സിന്‍റെ സെര്‍ബിയന്‍ കോച്ച് ഇവാന്‍ വുകുമനോവിച്ച്. വിഷുക്കാലമായതോടെ ബനിയനിട്ട്, കൈലിമുണ്ടുടുത്ത് വയലരികിലെ പാതവഴി ഒരു സൈക്കിള്‍ യാത്ര നടത്തുകയാണ് നാടന്‍ വുക്കുമനോവിച്ച്. വന്‍ സ്വീകാര്യതയാണ് വുക്കുമനോവിച്ചിന്‍റെ സൈക്കിള്‍ യാത്രയ്ക്കുള്ളത്.

 

അതേ വുക്കുമനോവിച്ച് തനി നാടനായാല്‍ ഇതുപോലിരിക്കും. ഹവായ് ചെരുപ്പിട്ട്, തെരുവുനായയെ താലോലിച്ച്, കലുങ്കിലിരുന്ന്. അങ്ങനെയങ്ങനെ പോകുന്നു കമന്‍റുകള്‍. 

 

കളിക്കാരെക്കാളേറെ പലപ്പോഴും ഗാലറിയെ തൃസിപ്പിക്കുന്ന ആരാധകരെ നാട്ടുവഴികളിലും ആവേശത്തിലാക്കുകയാണ് കോച്ച്. പച്ചപുതച്ച വയല്‍വക്കിലൂടെ ആശാന്‍ സൈക്കിളില്‍ ഇങ്ങനെ നീങ്ങുമ്പോള്‍ സെര്‍ബിയന്‍ പൗരനെന്ന് പറയുകെയെ ഇല്ലെന്ന് ആരാധകര്‍.